Chapter Title : ജീവിതമാകുന്ന നൗക 8 [റെഡ് റോബിൻ]
എന്നാൽ അങ്ങനെ ഉണ്ടായില്ല വണ്ടിയിൽ നിന്നിറങ്ങി ആദ്യം ഞങ്ങളെ ഒന്ന് നോക്കി. പിന്നെ നേരെ അവളുടെ ഇളയച്ചൻ്റെ അടുത്ത് പോയി എന്തോ സംസാരിക്കുന്നുണ്ട്. ഞങ്ങളെ നോക്കിക്കൊണ്ടാണ് സംസാരം. ഇരുട്ടിൽ നിർത്തിയിട്ടിരുന്ന രണ്ടു വണ്ടി ചൂണ്ടി കാണിച്ചു അവളുടെ ഇളയച്ഛൻ എന്തോ പറഞ്ഞെന്ന് തോന്നുന്നു അവരുടെ മുഖമൊക്കെ മാറി. അന്നേരമാണ് ഞാനും അത് ശ്രദ്ധിച്ചത് നേരത്തെ എനിക്ക് പോകാനായി വന്ന ഇന്നോവയും ബെൻസും.
ജീവയുടെ ടീം ആണ്.
ഞാൻ രാഹുലിനെ കൈയകൊണ്ട് മുട്ടിയിട്ട് കൊണ്ട് കാറുകൾ നിൽക്കുന്ന ഭാഗത്തേക്ക് നോക്കാൻ ആംഗ്യം കാണിച്ചു. അതോടെ അവൻ്റെ ധൈര്യം ഇരട്ടിയായി.
അരുൺ സർ ഞങ്ങളുടെ അടുത്ത് വന്നു പതുക്കെ പറഞ്ഞു.
“കാർ വന്നിട്ടുണ്ട് നിങ്ങൾ എത്രയും വേഗം പോണം .”
പക്ഷേ കാര്യങ്ങൾ തീരുമാനമാകാതെ എങ്ങനെ പോകും. മാത്രമല്ല ആ തെണ്ടി ദീപുവിൻ്റെ അടുത്ത് നിന്ന് എങ്ങനെയെങ്കിലും എൻ്റെയും അന്നയുടെയും ഫോട്ടോസ് ഉള്ള ഫോൺ വീണ്ടെടുക്കണം.
ഞാൻ ആ തെണ്ടിയെ തിരഞ്ഞു. അവനും രമേഷും പിള്ളേരുടെ ഇടയിൽ ഏറ്റവും പിന്നിലായി നിൽക്കുന്നുണ്ട്.
എൻ്റെ മനസ്സ് വായിച്ചപോലെ അരുൺ സാർ വീണ്ടും പറഞ്ഞു
“ഇവിടത്തെ കാര്യമൊക്കെ ഞാൻ ഡീൽ ചെയ്തോളാം.”
ഫോട്ടോയുടെ കാര്യം പറയണോ വേണ്ടയോ എന്നായി ഞാൻ.
അപ്പോഴേക്കും അന്നയുടെ അപ്പച്ചി അന്നയുടെ അടുത്തേക്ക് വന്നു. ഞങ്ങളെ നോക്കിയതുപോലും ഇല്ല
“മോള് കൊച്ചാപ്പയുടെ ഒപ്പം പോകേണ്ട എൻ്റെ ഒപ്പം വാ. വീട്ടിൽ പോയിട്ട് എന്തു പ്രശ്നത്തിനും സംസാരിച്ചു പരിഹാരം ഉണ്ടാക്കാം. “
അന്ന കണ്ണൊക്കെ തുടച്ചു ചുറ്റും നോക്കി. പോകാനാണെന്ന് തോന്നുന്നു താഴെ വീണു കിടക്കുന്ന ബാഗ് എടുത്ത് തോളിലിട്ട്.
💬 Comments
View all comments