0%

Chapter Title : ജീവിതമാകുന്ന നൗക 8 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1.2K

കണ്ടത് കൊണ്ടാണോ എന്നറിയില്ല. അവളുടെ ഇളയച്ഛൻ  അവളുടെ അടുത്തേക്ക് വേഗത്തിൽ  ചെന്നു കയ്യിൽ കയറി പിടിച്ചു വലിച്ചു.

“വാ നമ്മക്ക് പോകാം “

“ഇല്ല ഞാൻ വരുന്നില്ല. “

ക്ഷീണിതയാണെങ്കിലും അന്ന  ബലം പിടിച്ചു തന്നയാണ് നിൽക്കുന്നത്. അതോടെ അയാളുടെ കണ്ട്രോൾ പോയി എന്ന് തോന്നുന്നു അന്നയുടെ കവിൾ നോക്കി ഒരെണ്ണം പൊട്ടിച്ചു. കരാട്ടെ അറിയുന്നത്  കൊണ്ടാണോ എന്നറിയില്ല അവൾ ഇടത്തെ കൈ കൊണ്ട് ഈസിയായി ബ്ലോക്ക് ചെയ്‌തു. എങ്കിലും ബാലൻസ് തെറ്റി താഴെ വീണു. ബീന മിസ്സ് അന്നയുടെ അടുത്തേക്ക് ഓടി ചെന്നു എഴുന്നേൽപ്പിച്ചു നിർത്തി. എല്ലാവരുടെയും നോട്ടം അവളിലേക്കായി. അവളുടെ കണ്ണീർ മഴ വീണ്ടും തുടങ്ങി.

ഞാൻ പ്രതീകരിക്കുമെന്ന് തോന്നിയത് കൊണ്ട് രാഹുൽ എൻ്റെ കയ്യിൽ മുറുകെ പിടിച്ചിട്ടുണ്ട്. പിടിച്ചില്ലെങ്കിലും ഞാൻ ഒന്നും ചെയ്യുമായിരുന്നില്ല കാരണം ഒരു മരവിച്ച അവസ്ഥയിലായിരുന്നു ഞാനും. ഡയറക്ടർ  പെണ്ണുമ്പിള്ളയുടെ കെട്ടിയോൻ വന്ന് അങ്ങേരുടെ ചെവിയിൽ എന്തോ പറഞ്ഞുവെന്ന് തോന്നുന്നു പുള്ളി തിരിച്ചു വണ്ടിക്കരികിൽ പോയി നിന്നു. എന്നെ ചിറഞ്ഞു നോക്കാൻ തുടങ്ങി.

അപ്പോഴാണ് അടുത്ത കഥാപാത്രത്തിൻ്റെ  രംഗ പ്രവേശനം. അന്നയുടെ അപ്പച്ചി സിറ്റി പോലീസ് കമ്മിഷണർ ലെന പോൾ. ബീക്കൺ ലൈറ്റ് ഒക്കെ ഇട്ട് പറപ്പിച്ചാണ് വന്നത്. നേരെ അന്നയുടെ ഇളയച്ചൻ്റെ  കാറിൻ്റെ അടുത്ത് തന്നെ നിർത്തി. പോലീസ് യൂണിഫോമിൽ ഒന്നുമല്ല ഒരു ചുരിദാർ ആണ് വേഷം. ഉറക്കത്തിൽ നിന്ന് നേരെയുള്ള വരവാണ്. കൂടെ ഒരു പോലീസ് ഡ്രൈവർ ആണെന്ന് തോന്നുന്നു. വേറെ പോലീസ് പടയൊന്നുമില്ല

ഇപ്പോൾ ഇങ്ങോട്ട് ഓടി വന്ന് അടുത്ത ഷോ തുടങ്ങുമെന്നാണ് ഞാൻ കരുതിയത്.

💬 Comments

View all comments