Chapter Title : ജീവിതമാകുന്ന നൗക 8 [റെഡ് റോബിൻ]
തന്നെ ചിദംബരനെ കണ്ടു പിടിച്ചു. അല്ലെങ്കിൽ ചിദംബരനെ സൂചിപ്പിക്കുന്ന കോഡും അഡ്രസ്സും കണ്ടെത്തി. അണ്ണാ നഗറുള്ള ഏതോ ഫ്ലാറ്റിൻ്റെ postbox ആണ്. മൊത്തം നോക്കിയപ്പോൾ റെഗുലറായി വാങ്ങുന്നുണ്ട്. ബ്ലൂ റോസിൻ്റെ വിലപ്പെട്ട ക്ലയൻ്റെ. അതു കൊണ്ട് സ്ഥിരമായി ഒരു ഡെലിവറി ബോയ് തന്നെയുണ്ട് ഒരു ശരത്.
സലീം ആദിലിനെ മാറ്റി നിർത്തി ഇനി എന്തു ചെയ്യണം എന്ന് ഡിസ്ക്കസ്സ് ചെയ്തു.
തിരികെ വന്ന ആദീൽ ഭരതിൻ്റെ വായിലേക്ക് വീണ്ടും തുണി തിരുകി. എന്നിട്ട് ശക്തമായി വയറിൽ ഇടിച്ചു, താഴെ വീണ് വേദനയിൽ നരങ്ങുമ്പോഴും തന്നെ നോക്കി പുഞ്ചിരിക്കുന്ന സലീമിനെ ആണ് അവൻ കണ്ടത്. ആദീൽ അപ്പോഴേക്കും ഒരു പുറത്തിടുന്ന ടൈപ്പ് ബാഗും പിന്നെ ഒരു ബോംബും എടുത്തു കൊണ്ട് വന്നു.
“സംശയിക്കേണ്ട ബോംബ് തന്നയാണ്. ഇതിൻ്റെ റിമോട്ട് എൻ്റെ കയ്യിലുണ്ടാകും.”
ബോംബ് ആക്ടിവേറ്റ് ചെയ്ത ശേഷം അത് എടുത്ത് ബാഗിലേക്ക് വെച്ചു.
ബോംബ് കണ്ടതോടെ ഭരത് കൂടുതൽ ഭയത്തിലായി. ഇവര് സാദാരണക്കാരല്ല എന്ന് മനസ്സിലായി.
പിന്നെ തോക്കിൻമുനയിൽ നിർത്തി ആദീൽ കെട്ടുകൾ അഴിച്ചു. വായിൽ തിരുകിയ തുണിയും മാറ്റി. പിന്നെ ഒരു തണ്ണി പാക്കറ്റ് എടുത്ത് കുറച്ചു വെള്ളവും കൊടുത്ത്. ഭരത് വെള്ളം കഴിഞ്ഞപ്പോളേക്കും അദീലിൻ്റെ നിർദേശം വന്നു
"ഇനി ആ ബാഗ് എടുത്തു പുറത്തിട്ടോളു."
ഭരത് ബാഗ് പുറത്തിട്ടതും ആദീൽ ചെറിയ രണ്ടു കയർ എടുത്തു ബാഗിൻ്റെ വള്ളി ഭരതിൻ്റെ നെൻജിൻ്റെ ഭാഗത്തായി തമ്മിൽ കെട്ടി. ഇനി പെട്ടന്ന് ബാഗ് ഊരാൻ സാധിക്കില്ല.
സലീം മുൻപിലായി നടന്നു..
പിന്നിലായി അദീലും ഭരതും. വഴിയിൽ നിൽക്കുന്നവരുടെ നോട്ടമെല്ലാം
💬 Comments
View all comments