0%

Chapter Title : ജീവിതമാകുന്ന നൗക 8 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1.2K

അവരിലായി. പക്ഷേ അതൊന്നും വക വെക്കാതെ സലീം നേരെ മെയിൻ റോഡിൻ്റെ അങ്ങോട്ട് പോയി ഭരതിൻ്റെ വാഹനത്തിൽ പിൻ സീറ്റിൽ കയറി ഡ്രൈവർ സിറ്റിൻ്റെ പിന്നിലായിരുന്നു.

വാഹനത്തിന് അടുത്ത് എത്തിയതും ആദീൽ പെട്ടന്ന് തന്നെ ഭരതിനെ  തിരിച്ചു നിർത്തി ബാഗിൻ്റെ വള്ളികൾ തമ്മിൽ കെട്ടിയ കയറു അറുത്തു മാറ്റി. പക്ഷേ ബാഗ് ഊരിമാറ്റിയില്ല.

“മുൻപിലെ സീറ്റിൽ ബാഗ് മടിയിൽ വെച്ചിരുന്നാൽ മതി.”

അദീലിൻ്റെ നിർദേശപ്രകാരം ഭരത് മുന്നിലെ സീറ്റിൽ കയറിയിരുന്നു. ഭരതിൻ്റെ ഡ്രൈവർ അയാളുടെ മുഖത്തെ  പരിഭ്രാന്തി തിരിച്ചറിഞ്ഞു. പക്ഷേ ഭരതിനെ പേടിച്ചു  അയാൾ ഒന്നും തന്നെ ചോദിച്ചില്ല.

ആദീൽ രാജയുടെ വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുത്തു. അതികം വൈകാതെ അവർ അവിടെ എത്തി.

ഭരതിന് രാജയുടെ വീട് കണ്ടപ്പോൾ തന്നെ മനസ്സിലായി.

അപ്പോൾ ഇത് രാജയുടെ പണിയായിരിക്കും. എന്നെ വക വരുത്തി ബിസിനസ്സ് കൈക്കലാക്കാനുള്ള തന്ത്രം.

വീടിനകത്തു പ്രവേശിച്ചപ്പോളാണ് ചെകുത്താനെ നേരിൽ കണ്ട പോലെയാണ് രാജ സലീമിനെ പേടിയോടെ  നോക്കിയത്. രാജയുടെ മുഖത്തെ ഭയം കണ്ടപ്പോഴാണ് താൻ വിചാരിച്ചിരുന്ന പോലെയല്ല കാര്യങ്ങൾ എന്ന് ഭരതിന്  മനസ്സിലായത്. അപ്പോഴേക്കും അദീലും ജാഫറും കൂടി രണ്ടു പേരുടെ കൈകൾ  കയറു കൊണ്ടുവന്നു വീണ്ടും ബന്ധിച്ചു.

രണ്ടു പേരും ഇങ്ങോട്ടിരിക്ക്.

അവിടത്തെ സോഫ  ചൂണ്ടി കാണിച്ചു കൊണ്ട് സലീം പറഞ്ഞു.

ഡാ ആ ഡ്രൈവറിനെ അങ്ങ് കൊന്നേരെ. കാർ വൃത്തികേട്‌ ആക്കരുത്. ID ഇല്ലെന്ന് ഉറപ്പു വരുത്തിയിട്ട് ശവം എവിടെയെങ്കിലും കളഞ്ഞേരെ.

സലീം ലാഘവത്തോടെ അത് പറഞ്ഞപ്പോൾ ഭരത് ഞെട്ടി.

കേട്ട മാത്രയിൽ ആദീൽ  ഒരു പ്ലാസ്റ്റിക് കയർ മടക്കി

💬 Comments

View all comments