0%

Chapter Title : ജീവിതമാകുന്ന നൗക 9 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1.1K

കാണണം എന്ന് പറഞ്ഞപ്പോൾ പുള്ളി സമ്മതിച്ചില്ല. പിന്നെ മീര മാഡത്തിൻ്റെ പേരൊക്കെ  പറഞ്ഞു സ്വല്പം ഭീക്ഷിണി പോലെ പറഞ്ഞപ്പോൾ പുള്ളി വഴങ്ങി, നേരെ ദീപുവിൻ്റെ റൂമിലേക്ക്.

അവിടെ ചെന്ന് വാതിൽ തട്ടി വിളിച്ചപ്പോൾ രമേഷ് വന്ന് വാതിൽ തുറന്നു.

“ദീപു എവിടെ?”

“അവൻ രാവിലെ  തന്നെ വീട്ടിൽ പോയല്ലോ.”

അരുണിന് ആദ്യം വിശ്വാസം ആയില്ല. അവൻ രമേഷിൻ്റെ ഫോൺ വാങ്ങി  ദീപുവിനെ വിളിച്ചു. ഫോൺ സ്വിച്ചഡ് ഓഫാണ്.  ദീപുവിൻ്റെ വീട് എവിടെയാണ് എന്ന് ചോദിച്ചു മനസ്സിലാക്കി.

എന്നിട്ട് അവൻ പുറത്തിറങ്ങിയ ഉടനെ ടെക്ക് ടീമിനെ വിളിച്ചു.

“ഞാൻ ഒരു നമ്പർ തരാം.  ഫോൺ  ഓൺ ആയാൽ ഉടനെ തന്നെ ലൊക്കേഷൻ എടുക്കണം. എന്നിട്ട് ഹരിയെ വേഗം തന്നെ അങ്ങോട്ട് വിടണം. “

“ജീവ സർ നിർദേശിച്ച പ്രകാരം ഈ നമ്പർ സ്പൈക്ക് ചെയ്‌തു. ഇനി സിം വേറെ മൊബൈലിൽ ഇടാതെ ലൊക്കേഷൻ എടുക്കാൻ സാധിക്കില്ല. പിന്നെ ഹരിയും ടീമും ഇവിടയില്ല. അർജ്ജുവിന് എസ്കോർട് ആയി ഇടുക്കി വരെ പോയിരിക്കുകയാണ്.”

വേറെ വഴിയില്ലാത്തത് കൊണ്ട് അരുൺ നേരിട്ട് പോകാൻ തീരുമാനിച്ചു.

*******************

കുമളി :

രാവിലെ 8 മണിയോടെ തന്നെ അർജ്ജുവും രാഹുലും അന്നയെയും കൊണ്ട് ജേക്കബ് അച്ചായൻ്റെ വീട്ടിലെത്തി.  അവരെ കാത്തു ജേക്കബ് അച്ചായൻ അവിടെ നിൽക്കുന്നുണ്ടായിരുന്നു.

ദീപക്ക് അച്ചായൻ്റെ അടുത്തു എന്തോ പറഞ്ഞിട്ട് വേഗം തന്നെ അവിടന്ന് തിരിച്ചു പോയി. അച്ചായൻ അല്‌പം ഗൗരവത്തിലാണ് എന്നും കാണുന്ന ചിരി ഒന്നും മുഖത്തില്ല. ഇനി ഞാൻ പെണ്ണിനെ കടത്തി കൊണ്ട് വന്നു എന്ന് അച്ചായനും കരുതുന്നുണ്ടാകുമോ?

“അന്ന

💬 Comments

View all comments