Chapter Title : ജീവിതമാകുന്ന നൗക 9 [റെഡ് റോബിൻ]
അല്ലേ ?”
അന്ന ഒന്നും മിണ്ടിയില്ല അതെ എന്ന് തലയാട്ടി.
“ഇവിടെ ചോദിച്ചാൽ വാ തുറന്നു ഉത്തരം പറയണം. അല്ലാതെ പാവ കളി ഒന്നും വേണ്ട”
പുള്ളി സ്വൽപ്പം ഗൗരവത്തിൽ അന്നയോടെ പറഞ്ഞു
“മൂന്നു പേരും മൊബൈൽ ഫോൺ സ്വിച്ച്ഓഫ് ചെയ്തിട്ട് ഇങ്ങോട്ട് തന്നേരെ. തിരിച്ചു പോകാൻ നേരം തന്നേക്കാം.”
അതും പറഞ്ഞു ഞങ്ങളുടെ മൊബൈൽ ഫോൺ ഒക്കെ വാങ്ങി വെച്ചു . “പോയി കുളിച്ചിട്ടു വാ അത് കഴിഞ്ഞു ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ട് ബാക്കി കാര്യങ്ങൾ. “
ഞങ്ങൾ അകത്തേക്ക് കയറി. അച്ചായൻ അന്നക്ക് ഗസ്റ്റ് റൂം തന്നെ കൊടുത്തു.
ഞങ്ങളെ പുള്ളിയുടെ റൂമിലേക്കും ആനയിച്ചു. എന്നിട്ട് എന്നോട് സംഭവങ്ങൾ ഒക്കെ ചോദിച്ചു. ഞാൻ നടന്ന കാര്യങ്ങൾ അതേ പോലെ തന്നെ പറഞ്ഞു. ഞങ്ങളെ ചതിച്ചതാണ് എന്നറിഞ്ഞപ്പോൾ പുള്ളിയുടെ മുഖം കോപത്താൽ ചുവന്നു. ആ ദീപുവോ കീർത്തനയോ അവിടെ അപ്പോൾ ഉണ്ടായിരുന്നെങ്കിൽ അങ്ങേര് അപ്പോൾ തന്നെ വെടി വെച്ച് കൊന്നേനെ. രാഹുലും കാര്യങ്ങളൊക്കെ അപ്പോഴാണ് അറിഞ്ഞത്. അവനും ദേഷ്യത്തിലാണ്. എങ്കിലും അവൻ അന്നയെ പഴിച്ചു .
“അവളുടെ കൈലിരിപ്പ് കൊണ്ട് നീയും പെട്ടു “
അത് പറഞ്ഞതെ അവന് ഓർമ്മയുണ്ടായിരുന്നുള്ളു. ജേക്കബ് അച്ചായൻ്റെ വക ചീത്ത . അടി കിട്ടിയില്ലന്നേ ഉള്ളു.
“ആ പാവം പിടിച്ച കൊച്ചിനെ വല്ലതും പറഞ്ഞാലുണ്ടല്ലോ @#%%*($@%”
രാഹുൽ ഞെട്ടി പോയി അവൻ അത് പ്രതീക്ഷിച്ചില്ല. സഹായത്തിന് എന്നെ നോക്കി. എന്തെങ്കിലും പറഞ്ഞാൽ എനിക്കും കിട്ടുമെന്ന് മനസ്സിലായി. അത് കൊണ്ട് ഞാൻ ഒന്നും മിണ്ടിയില്ല.
രാഹുൽ വേഗം തന്നെ കുളിക്കാനുള്ള ഭാവത്തിൽ
💬 Comments
View all comments