0%

Chapter Title : ജീവിതമാകുന്ന നൗക 9 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 189

തുറന്നു

“അർജ്ജു ഇല്ലേ?”

സ്റ്റീഫനാണ് ചോദിച്ചത്

“ഇല്ലല്ലോ മോനെ അവൻ ടൂർ പോയിരിക്കുകയാണ് നാളെയെ എത്തുകയുള്ളൂ .”

“ഞാൻ സ്റ്റീഫൻ എനിക്ക് അർജ്ജുവിനെ അറിയാം. ഇത് എൻ്റെ ആന്റി”

സ്റ്റീഫൻ പരിചയപ്പെടുത്തി

“അകത്തേക്ക് വാ  ഞാൻ ചായ എടുക്കാം.”

അവർ രണ്ടു പേരും അകത്തേക്ക് കയറി.

മണി ചേട്ടൻ ചായ എടുക്കാൻ പോയി. സ്റ്റീഫൻ അടുക്കളയിൽ ചെന്ന് പുള്ളിയുടെ അടുത്ത ഓരോ കാര്യങ്ങൾ സംസാരിച്ചിരുന്നു. ലെനയാകട്ടെ ഫ്ലാറ്റ് കാണാൻ എന്ന ഭാവേനെ എല്ലാ മുറിയിലും കയറി നോക്കി. പക്ഷേ അർജ്ജുവിനെയും അന്നയെയും വന്നതിൻ്റെ ലക്ഷണമൊന്നുമില്ല.

“അവർ ഇവിടെ എത്തിയിട്ടില്ല.  അയാൾ  പറഞ്ഞത് ശരിയാണ്.”

കിട്ടിയ സമയം അർജ്ജുവിനെ കുറിച്ച് എന്തെങ്കിലും അറിയാനായി അടുത്ത ശ്രമം. അവർ പെട്ടന്നു തന്നെ മുറികൾ പരിശോധിക്കാൻ തുടങ്ങി .  മൂന്ന് ബെഡ്‌റൂം ഉണ്ട്. എല്ലാം അടുക്കി ഭംഗിയായി വെച്ചിട്ടുണ്ട്. ഒരു ബെഡ്‌റൂമിൽ മാത്രമേ കിടക്കാൻ ഉപയോഗിക്കുന്നുള്ളു. അതിൽ  ഒന്ന് രണ്ട് ഷെൽഫ് ഒക്കെ തുറന്നു നോക്കി. കാര്യമായി ഒന്നുമില്ല. കുറച്ചു ഡ്രസ്സ് മാത്രം.  അലമാരിയുടെ അകത്തു ഒരു ലോക്കർ ഉണ്ട്. തുറക്കണമെങ്കിൽ ഫിംഗർ പ്രിന്റ് വേണം. അതിൽ പണം കാണാൻ ചാൻസ് ഉണ്ട്. രണ്ടാമത്തെ റൂം പഠനത്തിന് മാത്രമാണ് ഉപയോഗിക്കുന്നത് എന്ന് മനസ്സിലായി മേശയിൽ കോളേജ് ലാപ്ടോപ്പ്. ബുക്‌സും അടുക്കി വെച്ചിട്ടുണ്ട്. മേശ വലിപ്പിൽ  വലിപ്പമുള്ള ഒരു മൊബൈൽ ഫോൺ കിടക്കുന്നുണ്ട്  കീപാഡ് ഒക്കെയുള്ള പഴയ മോഡൽ പാസ്സ്‌വേർഡ് പ്രൊട്ടക്ടഡ് ആണ് തുറക്കാൻ കഴിഞ്ഞില്ല. പിന്നെ കുറച്ചധികം പണം. ഒരു ലക്ഷം രൂപയുടെ അടുത്തുണ്ട്. ലെന തൊട്ടു നോക്കി കള്ളനോട്ടല്ല.  പിന്നെ മൂന്നാല് വണ്ടികളുടെ കീ, നാല് ചെക്ക് ബുക്കുകൾ ഉണ്ട്. മൂന്നെണ്ണവും  അർജ്ജുൻ ദേവ് എന്ന പേരിൽ. ഒരെണ്ണം രാഹുൽ കൃഷ്ണ എന്ന പേരിലും. ലെന വേഗം തന്നെ അക്കൗണ്ട് നമ്പറുകൾക്ക് വേണ്ടി ഓരോ ചെക്ക് ലീഫിൻ്റെ ഫോട്ടോസ് എടുത്തു. എന്നിട്ട് എല്ലാം പഴയതു പോലെ വെച്ചിട്ട് ഒന്നുമറിയാത്ത പോലെ ബാൽക്കണിയിൽ പോയി നിന്നു.

പിന്നെ  ചായ ഒക്കെ  കുടിച്ചു കുറച്ചു കുശലവും ഒക്കെ പറഞ്ഞു നിന്നു. ലിഫ്റ്റിൽ എത്തിയപ്പോഴേക്കും സ്റ്റീഫൻ്റെ

💬 Comments

View all comments