Chapter Title : ജീവിതമാകുന്ന നൗക 9 [റെഡ് റോബിൻ]
കണ്ണുകൾ ഒക്കെ നിറഞ്ഞു. അന്ന ചേച്ചി അവിടെ കാണുമെന്നാണ് അവൻ കരുതിയത്, ലെന ഒരു തരത്തിൽ ആശ്വസിപ്പിച്ചു അവനെ കൂട്ടി തിരിച്ചു പോയി. ഇനി എന്തു ചെയ്യും എന്ന ചിന്തയിലായിരുന്നു ലെന IPS.
അർജ്ജുവിനെ കുറിച്ച് ബാംഗ്ലൂരിൽ അന്വേഷിച്ചു കണ്ടെത്തിയ കാര്യങ്ങൾ അപ്പച്ചിയുടെ അടുത്ത് പറയാനോ എന്നായി സ്റ്റീഫൻ്റെ ചിന്ത. പിന്നെ അന്നയെ നേരിട്ട് കണ്ട് കാര്യങ്ങൾ അറിഞ്ഞതിനു ശേഷം മതി എന്നവൻ തീരുമാനിച്ചു
അതേ സമയം തന്നെ കുരിയനും ജോസും കൂടി ഒരു തീരുമാനത്തിൽ എത്തി. ഇരു ചെവിയറിയാതെ അർജ്ജുവിനെ എങ്ങനെയെങ്ങിലും വക വരുത്തണം എന്ന്. അതും ഒരു അപകട മരണം എന്ന രീതിയിൽ ആർക്കും സംശയം തോന്നാത്ത വിധം . അതിന് പറ്റിയ ടീമിനെ കണ്ടു പിടിക്കാം എന്ന് ജോസ് ഏറ്റു.
ലെനയും സ്റ്റീഫനും തിരിച്ചെത്തി അർജ്ജുവിനെ കണ്ടെത്താൻ സാധിച്ചില്ല എന്ന് പറഞ്ഞതും കുര്യൻ നല്ലൊരു അഭിനയം കാഴ്ച്ച വെച്ചു. കാരണം മകൻ സ്റ്റീഫൻ്റെയും പെങ്ങൾ ലെനയെയും തെറ്റിദ്ധരിപ്പിക്കേണ്ടത് അത്യാവിശ്യമായിരുന്നു. അർജ്ജുവിൻ്റെ കഥ കഴിയുമ്പോൾ താനാണ് ഇതിന് പിന്നിൽ എന്ന് സംശയം തോന്നരുത്.
ഒളിച്ചോടി പോയ മകളുടെ അപ്പൻ്റെ ഭാവത്തിൽ അയാൾ തകർത്തഭിനയിച്ചു . സങ്കടവും നിരാശയും കലർത്തി അയാൾ തെറ്റ് ഏറ്റു പറഞ്ഞു പറഞ്ഞു.
"എല്ലാം എൻ്റെ തെറ്റാണ്. ഇഷ്ടമില്ലാത്ത കല്യാണം ആണെന്ന് ഞാൻ അറിഞ്ഞില്ല. അവൾ ആരുടെ ഒപ്പമെങ്കിലും ജീവിക്കട്ടെ തിരിച്ചു വരണമെന്ന് തോന്നുമ്പോൾ വരട്ടെ. "
അയാൾ വിതുമ്പി കൊണ്ട് പറഞ്ഞു.
കുരിയൻ കണ്ണു നിറച്ചതും ജോസ് ചേട്ടനെ ആശ്വസിപ്പിക്കാൻ എന്ന പോലെ ബാക്കി റോൾ ഭംഗിയായി ചെയ്‌തു. ആ അഭിനയത്തിൽ സ്റ്റീഫൻ വീണു. പക്ഷേ ലെന IPS വീണില്ല.
ചേട്ടന്മാർ രണ്ട് പേരും കൂടി എന്തോ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട് എന്ന് ലെനയ്ക്ക് മനസ്സിലായി. എങ്കിലും അറിഞ്ഞതായി ഭാവിച്ചില്ല.
അൽപ്പ നേരം കഴിഞ്ഞു കുരിയനും ജോസും കൂടി പാലയിലേക്ക് തിരിച്ചു.
സ്റ്റീഫനെ ലെന വിട്ടില്ല. അപ്പച്ചിയുടെ കൂടെ നിൽക്കട്ടെ എന്ന് പറഞ്ഞവിടെ പിടിച്ചു നിർത്തി. ലെന പോലീസ് കണ്ട്രോൾ റൂമിൽ വിളിച്ചു അർജ്ജുവും അന്നയും പോയ വാഹനങ്ങളെ കുറിച്ച് വിവരം കിട്ടിയോ എന്ന്
💬 Comments
View all comments