Chapter Title : ജീവിതമാകുന്ന നൗക 9 [റെഡ് റോബിൻ]
എന്തോ പറഞ്ഞു തർക്കിക്കുന്നുണ്ട്. ഞങ്ങളുടെ കാര്യമാണ് എന്ന് വ്യക്‌തം കാരണം ഞങ്ങളുടെ മൂന്നു പേരുടെയും പേര് പറയുന്നത് കേട്ട്. എന്തായാലും കാൾ കഴിഞ്ഞതോടെ അച്ചായൻ അത്ര ഹാപ്പി അല്ല എന്ന് മനസ്സിലായി.
“നിങ്ങളോട് രണ്ട് പേരോടും രാവിലെ തന്നെ തിരിച്ചു ചെല്ലാൻ പറഞ്ഞിട്ടുണ്ട്. കൊണ്ട് പോകാനായി കാർ വരും. “
അപ്പോൾ അന്ന? എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു , എങ്കിലും ഞങ്ങൾ രണ്ട് പേരും ചോദിച്ചില്ല. പക്ഷേ ജേക്കബച്ചായൻ ഇങ്ങോട്ട് പറഞ്ഞു.
“അവളുടെ കാര്യം നിങ്ങൾ അവിടെ ചെന്നിട്ട് തീരുമാനിക്കും. അത് വരെ അവളെ ഇവിടെ നിർത്താനാണ് പറഞ്ഞിരിക്കുന്നത്.”
പിന്നെ കൂടുതൽ സംസാരം ഉണ്ടായില്ല. രാഹുൽ സന്തോഷത്തിലാണ് എന്ന് എനിക്ക് മനസ്സിലായി. എനിക്ക് ഒരേ സമയം ആശ്വാസവും വിഷമവും തോന്നി. അവൾ ഒഴുവായി കിട്ടുന്നതിൽ ആശ്വാസവും ഇനി അവൾ എന്തു ചെയ്യും എന്നാലോചിച്ചപ്പോൾ വിഷമവും തോന്നി.
അന്നയോട് അച്ചായൻ കാര്യം പറഞ്ഞെന്ന് തോന്നുന്നു. മുഖത്തു ഒരു വിഷമം ഉണ്ട്. ഉച്ചക്കത്ത എനർജി ഒന്നുമില്ല. രാത്രിയായപ്പോൾ അടുത്ത പ്രശനം കിടക്കാൻ സ്ഥലമില്ല. ഞങ്ങൾ സാദാരണ ഉപയോഗിക്കുന്ന റൂമിൽ അന്ന കിടക്കുന്നത്. അവസാനം എവിടെന്നോ ബെഡ് ഒക്കെ ഒപ്പിച്ചു ലിവിങ് റൂമിൽ കടന്നു.
വെളുപ്പിന് തന്നെ വാഹനം വന്നു. പക്ഷേ ഈ തവണ ബെൻസ് G വാഗൺ ഒന്നുമല്ല ഒരു ഇന്നോവ ടാക്സി . ഡ്രൈവിംഗ് സീറ്റിൽ ദീപക്ക് തന്നെയാണ്. ഞങ്ങൾ ബാഗുമായി ഇറങ്ങിയപ്പോൾ അന്ന വരാന്തയിൽ നിൽക്കുന്നുണ്ട്. മുഖത്തു വിഷമം ഒക്കെ ഉണ്ട് എങ്കിലും കരയുന്നൊന്നുമില്ല.
ജേക്കബ് അച്ചായനും വലിയ സംസാരമൊന്നുമില്ല. ഞങ്ങളുടെ രണ്ട് പേരുടെയും ഫോൺ എടുത്തു തന്നു. എത്തിയിട്ട് വിളിക്കാൻ പറഞ്ഞു. പതിനൊന്നു മണിയോടെ കൊച്ചയിൽ എത്തി നേരെ ഫ്ലാറ്റിലേക്ക് ആണ് പോയത്. ഞങ്ങളെ കാത്തു ജീവയും അരുൺ സാറും ഫ്ലാറ്റിൽ ഉണ്ട്.
“ഇനി എന്താണ് നിങ്ങളുടെ പരിപാടി ?”
ജീവയാണ് ചോദിച്ചത്. ഞാൻ ഒന്നും പറഞ്ഞില്ല.
“നാളെ മുതൽ കോളേജിൽ പോകണം.” പറഞ്ഞത് രാഹുലാണ്. തെണ്ടിക്ക് ജെന്നിയെ കാണാനായിരിക്കും ഞാൻ മനസ്സിലോർത്തു ?
“ഫോട്ടോസ് ?”
രാഹുൽ എന്നെ ഒന്ന് നോക്കി ഫോട്ടോസിൻ്റെ കാര്യം അവനോട്
💬 Comments
View all comments