Chapter Title : ജീവിതമാകുന്ന നൗക 9 [റെഡ് റോബിൻ]
കാറിൽ സൂക്ഷിച്ചിട്ടുണ്ട്.
അന്നയെ കണ്ടതും സ്റ്റീഫന് സ്വയം നിയന്ത്രിക്കാനായില്ല. അവൻ ചേച്ചിയെ ചെന്ന് കെട്ടി പിടിച്ചു കരഞ്ഞു.
“ചേച്ചി എന്താണ് എന്നെ വിളിക്കാത്തത്? ഞാൻ എന്തു മാത്രം വിഷമിച്ചെന്ന് അറിയാമോ. ചേച്ചി എൻ്റെ ഒപ്പം വാ നമുക്കു അപ്പച്ചിയുടെ അടുത്ത് പോകാം. പപ്പയുടെ അടുത്തു ഞാൻ പറയാം.”
അന്ന ഒന്നും തന്നെ മിണ്ടിയില്ല. കാര്യങ്ങൾക്ക് നീക്കു പോക്കില്ല എന്ന് കണ്ടപ്പോൾ അരുൺ സാർ ഇടപെട്ടു
“അന്നയുടെ തീരുമാനം എന്താണ്. സ്റ്റീഫൻ പറഞ്ഞ പോലെ അപ്പച്ചിയുടെ അടുത്തു പോകുന്നോ?”
അന്ന ഒന്നും മിണ്ടിയില്ല. കണ്ണൊക്കെ നിറഞ്ഞിരുന്നു.
“അല്ലെങ്കിൽ ബീന മിസ്സ് കോളേജിന് അടുത്തുള്ള ഹോസ്റ്റലിൽ റൂം അറേഞ്ച് ചെയ്‌തിട്ടുണ്ട്. തത്കാലം അങ്ങോട്ട് താമസമാക്കാം അത് കഴിഞ്ഞു പതുക്കെ കാര്യങ്ങൾ തീരുമാനിക്കാം. തുടർന്ന് പഠിക്കാൻ ആണെങ്കിൽ ഒരു കുഴപ്പവും ഇല്ല.”
“നിങ്ങൾക്ക് ആർക്കെങ്കിലും എൻ്റെ പപ്പയുടെ അടുത്ത് നിന്ന് എന്നെ സംരക്ഷിക്കാം എന്നുറപ്പ് പറയാൻ പറ്റുമോ?”
കരച്ചിലൊക്കെ മാറി രൗദ്ര ഭാവത്തോടെയാണ് അന്ന അത് ചോദിച്ചത്
അതിനവർക്കാർക്കും ഉത്തരമുണ്ടായിരുന്നില്ല. അന്ന ഒന്നും മിണ്ടാതെ ജേക്കബ് അച്ചായൻ്റെ കാറിൽ നിന്ന് ബാഗ് എടുത്തോണ്ട് വന്നു.
“അങ്കിൾ എൻ്റെ ഫോൺ. “
ജേക്കബ് അച്ചായൻ അന്നയുടെ ഫോൺ തിരികെ നൽകി.
“അച്ചായാ പിന്നെ കാണാം എന്ന് കരുതുന്നു “
“പോയി വാ മോളെ “
“വാ പോകാം. “
അരുൺ സാറിനോടും ബീന മിസ്സിനോടുമാണ് പറഞ്ഞത്.
അവൾ ഹോസ്റ്റലിൽ നിൽക്കാൻ സമ്മതിച്ചതിൻ്റെ ആശ്വാസത്തിലായിരുന്നു എല്ലാവരും.
അരുണും ബീനയും അന്നയെ കൂട്ടി നേരെ ഹോസ്റ്റലിലേക്ക്. സ്റ്റീഫൻ അവൻ്റെ ബൈക്കുമെടുത്തു പിന്നാലെ വന്നു. അന്ന അവൻ്റെ അടുത്ത് സംസാരിക്കാത്തതിൽ അവന് വിഷമമായിരുന്നു കാറിൽ അന്ന ഒന്നും തന്നെ മിണ്ടിയില്ല. ഹോസ്റ്റലിൽ എത്തി അഡ്മിഷൻ ഒക്കെ എടുത്തു.
വാർഡൻ റൂൾസ് ഒക്കെ പറഞ്ഞു. വർക്ക ചെയ്യുന്നവർ ഉള്ളത് കൊണ്ട് ഒമ്പതര വരെ സമയമുണ്ട്. ബ്രേക്ഫാസ്റ്റും ഡിന്നറും ഉണ്ട് വീക്കിലി പേയ്‌മെൻ്റെ. വലിയ പ്രശ്നമൊന്നുമില്ല. പിന്നെ ബീന മിസ്സിൻ്റെ ബന്ധു എന്ന് കള്ളം പറഞ്ഞാണ് അഡ്മിഷൻ എടുത്തിരിക്കുന്നത്. അന്ന അത് തിരുത്താനൊന്നും പോയില്ല. ശനിയാഴ്ച ആയതു കൊണ്ട് റൂം മേറ്റ്
💬 Comments
View all comments