0%

Chapter Title : ജീവിതമാകുന്ന നൗക 9 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 199

ഇല്ല വീട്ടിൽ പോയേക്കുകയാണ്.  അവളുടെ ബാഗും  സാധനങ്ങളും ഒക്കെ എടുത്തു വെച്ച് കഴിഞ്ഞപ്പോൾ തിരിച്ചു പോകാനായി എല്ലാവരും പുറത്തേക്കിറങ്ങി.

“സ്റ്റീഫൻ നീ ബൈക്ക് എടുത്തുത്തിട്ട് വാ  എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്.”

പിന്നെ തിങ്കളാഴ്ച്ച മുതൽ ഞാൻ ക്ലാസ്സിൽ വരും. അവൾ അരുൺ സാറിനെയും ബീന മിസ്സിനെയും നോക്കി പറഞ്ഞു.

“കുറച്ചു ദിവസം കൂടി കഴിഞ്ഞിട്ട് പോരെ“

ബീന മിസ്സ് ചോദിച്ചു നോക്കി.

അതിന് മറുപടിയൊന്നും പറയാതെ സ്റ്റീഫൻ്റെ ബൈക്കിൻ്റെ ബാക്കിൽ കയറിയിരുന്നു.

“പോകാം.”

അന്ന ഉറച്ച തീരുമാനമാണ് എടുത്തിട്ടുള്ളത് എന്ന് അരുണിന് മനസ്സിലായി. മീര മാമിനെ  പറഞ്ഞു മനസ്സിലാക്കണം അല്ലെങ്കിൽ കോളേജിൽ പ്രശ്നമാകും. ശനിയാഴ്ച്ച ആയതു കൊണ്ട് അവർ രണ്ട് പേരും കൂടി മീര മാമിൻ്റെ വീട്ടിലേക്ക് പോയി.

സ്റ്റീഫനും അന്നയും കൂടി നേരെ ഒരു കഫേയിലേക്കു പോയി

“ചേച്ചി എന്തിനാണ് അവന്മാരുടെ ഒപ്പം പോയത്.? എന്നെ വിളിച്ചാൽ പോരായിരുന്നോ? ഞാൻ വന്ന് കൂട്ടികൊണ്ടു പോരുമായിരുന്നെല്ലോ. “

“ഡാ നീ എന്തറിഞ്ഞിട്ടാണ്? ആ ജോണിയുമായിട്ടുള്ള കല്യാണം നേരത്തെ നടത്താനാണ് പപ്പയുടെ പ്ലാൻ. പപ്പയെയും കൊച്ചാപ്പയെയും തടയാൻ സാധിക്കുമെന്ന് തോന്നുന്നുണ്ടോ.”

അത് നടക്കണ കാര്യമല്ല എന്ന് സ്റ്റീഫന് മനസ്സിലായി

അന്ന അവൻ്റെ അടുത്തു നടന്ന കാര്യങ്ങളൊക്കെ പറഞ്ഞു. ചേച്ചിക്ക് ചതി പറ്റിയതാണ് എന്നറിഞ്ഞപ്പോൾ അവന് വിഷമം ആയി.

“എന്നാലും ചേച്ചി എന്താണ് എന്നെ വിളിക്കണ്ടിരുന്നത്.?”

“ഡാ ഫോൺ ഓഫായി പോയി. പിന്നെ അന്നേരത്തെ മനസികാവസ്ഥയിൽ അങ്ങനെ ചെയ്യാനാണ് എനിക്ക് തോന്നിയത്.

“ഡാ പിന്നെ അർജ്ജു വിചാരിക്കും പോലെ അല്ല. അവനെ കൂട്ടാൻ ചിലർ  തൃശൂരിൽ എത്തിയിരുന്നു. ആരാണ് എന്ന് മനസ്സിലായില്ല. പിന്നെ ഞങ്ങളെ പഠിപ്പിക്കുന്ന അരുൺ സാറിന് അവനെ  അറിയാം”

“ചേച്ചി ഞാൻ പറയാൻ വിട്ടു പോയി  കൊച്ചാപ്പ ടീമിനെ ഇറക്കിയിരുന്നു. കോളേജിന് അടുത്തു കാത്തു കിടന്ന അവന്മാരെ ഒക്കെ ആരോ  തല്ലി ഓടിച്ചു പോലും. മിക്കവാറും അർജ്ജുവിൻ്റെ ആൾക്കാർ ആയിരിക്കും.”

അത് കേട്ടപ്പോൾ അന്നക്ക് ഒരു കാര്യം മനസ്സിലായി. അന്ന് അങ്ങനെ ഒരു കാര്യം നടന്നു എന്നത്  അർജ്ജുവും രാഹുലും അറിഞ്ഞിട്ടില്ല.

“ചേച്ചി ഏതോ ഒരു  സെൻട്രൽ

💬 Comments

View all comments