Chapter Title : ജീവിതമാകുന്ന നൗക 9 [റെഡ് റോബിൻ]
വന്ന് ഈ സാധനങ്ങൾ എടുക്കാൻ കൂടടാ.” ജേക്കബ് അച്ചായൻ ഞങ്ങളെ വിളിച്ചു.
അടുക്കളിയിലോട്ട് കുറച്ചു സാദനങ്ങൾ അരിയും ഒന്ന് രണ്ട് പച്ചക്കറികൾ. പിന്നെ ബീഫും ചിക്കനും അച്ചായൻ എടുത്ത് കൈയിൽ പിടിച്ചിട്ടുണ്ട്.
ഞങ്ങൾ ഒന്നും മിണ്ടാതെ സാധനങ്ങൾ എടുത്തു വെച്ചു. തിരിച്ചു വന്നപ്പോളേക്കും അന്ന അവിടെ കസേരയിൽ ഇരുന്ന് പത്രം വായിക്കുന്നുണ്ട്. പിന്നെ ഞാനും രാഹുലും അവിടെ ഇരിക്കാൻ പോയില്ല. പതുക്കെ തോട്ടത്തിലേക്കിറങ്ങി.. ഇനി ഫുഡ് കഴിക്കാറാകുമ്പോൾ വരാം.
അവിടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നതല്ലാതെ വേറെ കാര്യമൊന്നുമുണ്ടായില്ല. അന്നയെ എങ്ങനെ ഒഴുവാക്കും എന്ന് നാഴികക്ക് നാൽപ്പത് വട്ടം അവൻ എന്നോട് ചോദിക്കുന്നുണ്ട്. പിന്നെ അവളുടെ അപ്പൻ കുര്യൻ പോലീസിനെ കൂട്ടി വരുമെന്ന് ഒക്കെ പറയുന്നുണ്ട്. എൻ്റെ ചിന്ത മുഴുവൻ ദീപുവിൻ്റെ കൈയിൽ ഇരിക്കുന്ന ഫോണിലെ ഫോട്ടോസിനെ പറ്റി ആണ്. സംഭവം പുറത്തായാൽ എല്ലാം തീരും. ജീവ അത് വീണ്ടെടുത്തോ എന്നായിരുന്നു എൻ്റെ സംശയം.
ഊണിൻ്റെ സമയമായപ്പോൾ ഞങ്ങൾ തിരിച്ചെത്തി. അന്നയെ അവിടെ കണ്ടില്ല. റൂമിലായിരിക്കണം. ജേക്കബ് അച്ചായൻ കിച്ചണിൽ ഒരെണ്ണം പിടിപ്പിച്ചോണ്ട് നിൽക്കുന്നുണ്ട്. പതിവിലും വൈകിയാണ് ഊണ് റെഡി ആയത്. നല്ല കുരുമുളകിട്ട വരട്ടിയ ബീഫിൻ്റെ മണം അടുക്കളയിൽ നിന്ന് വരുന്നുണ്ട്.
ഡാ നമ്മൾ ഇന്നുച്ചക്കൊരു പിടി പിടിക്കും. രാഹുൽ വെള്ളമിറക്കി കൊണ്ട് പറഞ്ഞു.
ഞങ്ങൾ രണ്ട് പേരും ലിവിങ് റൂമിലെ സോഫയിൽ തന്നെ ഇരുന്നു. ഭക്ഷണം എടുത്തു വെക്കുന്നതിന് മുൻപ് തന്നെ അന്ന ഡൈനിങ്ങ് ടേബിളിൽ ഒരു സൈഡിൽ ആയി ഇരുപ്പുറപ്പിച്ചു. ജേക്കബ് അച്ചായൻ ഒരു പെഗും കുറച്ചു ബീഫുമായി അന്നയുടെ അടുത്ത് വന്നിരുന്നു.
“മോളെ
💬 Comments
View all comments