Chapter Title : ജീവിതമാകുന്ന നൗക 9 [റെഡ് റോബിൻ]
തിങ്കളാ ഴ്ച്ച മുതൽ അവൾ ക്ലാസ്സിൽ വരുന്നുണ്ട്.”
അത് കേട്ടതും മീര ഞെട്ടി.
“അതിന് അന്ന എവിടെയാണ് എന്നറിയാമോ? അർജുവിൻ്റെ വീട്ടുകാരുടെ വിവരങ്ങൾ തിരക്കി ജോസ് ഇന്നലെ വിളിച്ചിരുന്നെല്ലോ. അന്ന എവിടെയാണ് എന്ന് അവർക്കറിയില്ലല്ലോ.”
“അന്ന ഇന്ന് രാവിലെ ഇവിടെ കാക്കനാടുള്ള ഒരു പ്രൈവറ്റ് ഹോസ്റ്റലിൽ അഡ്മിഷൻ എടുത്തിട്ടുണ്ട്. മറ്റന്നാൾ മുതൽ ക്ലാസിനു വരുമെന്ന വാശിയിലാണ്. “
മീര ഒന്നും തന്നെ മിണ്ടിയില്ല. കീർത്തനയുടെ കാര്യത്തിൽ തന്നെ തീരുമാനമാകാതെ നിൽക്കുമ്പോൾ ആണ് ഈ പ്രശ്‍നം. കുര്യൻ MLA ഇതൊക്കെ എങ്ങനെ എടുക്കുമെന്ന് ആലോചിച്ചപ്പോൾ ടെൻഷനായി. അന്ന ക്ലാസ്സിൽ വന്നാൽ ചെകുത്താനും കടലിനുമിടയിൽ എന്ന അവസ്ഥയാകും.
“അത് വേണോ കുര്യൻ അറിഞ്ഞാൽ പ്രശ്നമാകുമെല്ലോ?”
സുരേഷ് സാർ ആണ് ചോദിച്ചത്
“സാർ ഒന്ന് സംസാരിക്ക്, സാർ കുര്യൻ്റെ അനിയൻ ജോസ് സാറിൻ്റെ കൂട്ടുകാരൻ അല്ലേ. പിന്നെ മീര മാമിന് അന്നയുടെ അപ്പച്ചിയെയും അറിയാമെല്ലോ. സാർ ഒന്ന് സംസാരിച്ചു തത്കാലം അവരെ ഒന്നടക്കി നിർത്തു. അന്ന ഹോസ്റ്റലിലേക്ക് മാറി എന്നറിയുമ്പോൾ തന്നെ അവർ അൽപം അടങ്ങും”
“ആ കുട്ടി വന്നാൽ ബാക്കി ഉള്ളവരൊക്കെ കളിയാക്കില്ലേ. “
“അത് ശരിയാണ് മാഡം. അതിനു ഒറ്റ വഴിയേ ഉള്ളു. തിങ്കളാഴ്ച്ച രാവിലെ തന്നെ ദീപുവിനെയും കീർത്തനയെയും സസ്‌പെൻഡ് ചെയ്‌ത് നോട്ടീസ് ഇറക്കുക. ഒപ്പം ആരെങ്കിലും അവരുടെ അടുത്ത് അപമര്യാദയായി പെരുമാറിയാൽ സസ്പെന്ഷൻ ആയിരിക്കും എന്ന് വ്യക്തമാക്കി ഒരു സിർക്യൂലർ ഇറക്കുക. പിന്നെ എന്തുണ്ടായാലും നമ്മുക്ക് നോക്കാം. :
അരുൺ സാർ അവർക്ക് ധൈര്യം കൊടുത്തു കൊണ്ട് പറഞ്ഞു.
“അർജ്ജുവിനെ കുറിച്ച് എന്തെങ്കിലും വിവരമുണ്ടോ?”
:ഇല്ല അർജ്ജുവും അവൻ്റെ കൂട്ടുകാരൻ രാഹുലും എവിടെയാണ് എന്നറിയില്ല സാർ.”
:നിങ്ങൾ വെയിറ്റ് ചെയ്യൂ ഞാൻ ജോസിനെ ഒന്ന് വിളിക്കട്ടെ.”
സുരേഷ് വേഗം അവിടെ നിന്ന് അൽപം മാറി നിന്നിട്ട് ജോസിനെ വിളിച്ചു കാര്യം പറഞ്ഞു. ജോസ് ഉടനെ തന്നെ കുര്യനെ വിളിച്ചു.
“അച്ചായാ മേനോൻ്റെ മോൻ സുരേഷ് ഇപ്പോൾ വിളിച്ചിരുന്നു അന്ന കാക്കനാട് ഉള്ള ഒരു പ്രൈവറ്റ് ഹോസ്റ്റലിലേക്ക് മാറി. തിങ്കളാഴ്ച്ച മുതൽ അവൾ ക്ലാസ്സിലേക്ക് പോകും പോലും.”
കുര്യൻ
💬 Comments
View all comments