Chapter Title : ജീവിതമാകുന്ന നൗക 9 [റെഡ് റോബിൻ]
അല്പമൊന്ന് ആലോചിച്ചു. രാജീവ് കുമാർ പറഞ്ഞതുമായി യോജിക്കുന്നില്ലെല്ലോ. അവർ തമ്മിൽ സ്നേഹത്തിലാണെങ്കിൽ പിന്നെ അന്ന ഹോസ്റ്റലിലേക്ക് മാറിയത് എന്തിനായിരിക്കും അങ്ങനെ കുറിയൻ്റെ മനസ്സിൽ പല സംശയങ്ങൾ ഉയർന്നു.
മാർക്കോസിൻ്റെ മോൻ ജോണിയുമായി കല്യാണത്തിന് താൻ നിർബന്ധിച്ചത് കൊണ്ടാണ് അന്ന പോയത് എന്ന് കുര്യന് തോന്നി. സമയം എടുത്തു കരുക്കൾ നീക്കിയാൽ അന്നയെ തിരിച്ചു എത്തിക്കാം എന്ന് കുര്യന് മനസ്സിലായി.
“അന്നയെ തടയേണ്ട. നീ ഇങ്ങോട്ട് വാ എനിക്ക് നിന്നോട് ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്.”
അച്ചായൻ പറഞ്ഞ കാര്യം അറിയിക്കാനായി ജോസ് വേഗം തന്നെ സുരേഷിനെ വിളിച്ചു.
“അന്ന ക്ലാസ്സിൽ പോകുന്നതിൽ എതിർപ്പില്ലെന്ന് കുര്യൻ സാർ അറിയിച്ചിട്ടുണ്ട്. പിന്നെ അവൾ ഏത് ഹോസ്റ്റലിൽ ആണ് എന്നൊന്ന് അന്വേഷിച്ചു പറയണം.”
“അത് ഞാൻ അന്വേഷിച്ചു പറയാം”
സുരേഷ് സാർ തിരിച്ചു വന്ന് കാര്യം പറഞ്ഞു. അരുൺ സാറും ബീന മിസ്സും അവിടന്ന് ഇറങ്ങി.
ജോസ് വേഗം തന്നെ കുര്യൻ്റെ വീട്ടിലെത്തി.
“അച്ചായൻ എന്താണ് എന്നെ വിളിപ്പിച്ചത് “
“ജോസേ ഇതിൽ എന്തോ പ്രശ്നമുണ്ടല്ലോ. ആ സിബിഐ ക്കാരൻ പറഞ്ഞത് അവർ ഇഷ്ടത്തിലാണെന്ന് അല്ലേ. അങ്ങനെയാണെങ്കിൽ പിന്നെ അവൾ ഹോസ്റ്റലിലേക്ക് എന്തിന് മാറണം. നീ മേനോൻ്റെ മരുമകൾ ഇല്ലേ, അന്നയുടെ പ്രിൻസിപ്പൽ അവരെ ഒന്ന് വിളിച്ചേ “
ജോസ് വേഗം തന്നെ മീരയെ വിളിച്ചു എന്നിട്ട് ഫോൺ കുര്യൻ്റെ കൈയിൽ കൊടുത്തു
“ഹലോ ഇത് ഞാൻ ആണ് MLA കുരിയൻ, അന്നയുടെ പപ്പാ.”
“പറയൂ സാർ”
“ഞാൻ കുറച്ചു കാര്യങ്ങൾ ചോദിക്കാനാണ് വിളിച്ചത്. ഗോവ ട്രിപ്പിൾ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്?”
“ഗോവ ട്രിപ്പിൾ അവരെ വേറെ ഒരു സ്റ്റുഡൻ്റെ എന്തോ മയക്കുമരുന്ന് കൊടുത്തു മയക്കി ചതിച്ചതാണ്. ടൂർ കഴിഞ്ഞു എത്തിയതും അവൻ വീട്ടിലേക്കു പോയി. അവനെ ഞങ്ങൾ സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്. ആ അർജ്ജുവുമായി ആ പയ്യന് ശത്രുത ഉണ്ടായിരുന്നു പോലും.”
മീര കീർത്തനയുടെ പേര് ഒഴുവാക്കി നുണ പറഞ്ഞു
“ഈ അർജ്ജുവും അന്നയും തമ്മിൽ അടുപ്പത്തിലാണോ?”
“അല്ല സാർ അങ്ങനെ ഒന്നുമില്ല. എൻ്റെ അറിവിൽ അവർ തമ്മിൽ ഒന്ന് രണ്ട് വട്ടം വഴക്കൊക്കെ
💬 Comments
View all comments