Chapter Title : ജീവിതമാകുന്ന നൗക 9 [റെഡ് റോബിൻ]
ഉണ്ടായിട്ടുള്ളതാണ്.”
“പക്ഷേ അന്ന എന്തിനാണ് അന്ന് അർജ്ജുവിൻ്റെ ഒപ്പം കാറിൽ കയറി പോയത്.”
“അതറിയില്ല സാർ. എത്ര ആലോചിച്ചിട്ടും അത് മാത്രം മനസ്സിലായില്ല.”
“മിസ്സ് ഒരു പണി ചെയ്യൂ. കോളേജിൽ പോയിട്ട് അവൻ്റെ അഡ്രസ്സ് തന്നേരെ. ഞങ്ങളുടെ മോളെ ചതിച്ച ആ പുന്നാര മോനെ ഒന്ന് കാണണം.”
“എന്നാൽ ശരി.”
ജോസേ അമേരിക്കയിൽ അന്വേഷിച്ചിട്ടു എന്തായി.അവൻ്റെ അപ്പനും അമ്മയെകുറിച്ചും വല്ല വിവരവും കിട്ടിയോ.
കോളേജിലെ അഡ്രസ്സ് വെച്ച് ഞാൻ അന്വേഷിച്ചു അച്ചായാ അന്വേഷിച്ചു. അപ്പൻ ശങ്കർ ദേവ് പുള്ളിക്ക് അവിടെ റിയൽ എസ്റ്റേറ്റ് ബിസിനസ്സ് ആണ് വാഷിംഗ്‌ടണിൽ. ആ കിഴക്കേലെ തോമായോട് നേരിട്ട് പോയി സംസാരിക്കാൻ പറഞ്ഞിട്ടുണ്ട്. പുള്ളി സംസാരിച്ചിട്ട് നടന്നില്ലേൽ ഞാൻ വിളിച്ചോളാം. ഫോൺ നമ്പർ ഒക്കെ കോളേജിൽ നിന്ന് കിട്ടിയിട്ടുണ്ട്.
“അവൻ്റെ ലോക്കൽ ഗാർഡിയനോ ?”
“ ലോക്കൽ ഗാർഡിയൻ എക്സ് മിലിറ്ററിക്കാരൻ ജേക്കബ്. അയാളെ പറ്റി അന്വേഷിച്ചു കാഞ്ഞിരപ്പിള്ളി അഡ്രസ്സ് ആണ് കോളേജിൽ നിന്ന് കിട്ടിയത്. അവിടെ നമ്മുടെ ആൾക്കാർ പോയിരുന്നു വീട് പൂട്ടികിടക്കുകയാണ്. കുമിളിയിൽ എന്തോ എസ്റ്റേറ്റ് ഉണ്ട് അവിടെ ആയിരിക്കണം ഞാൻ അന്വേഷിക്കുന്നുണ്ട്. അങ്ങേര് അവന് ഫുൾ സപ്പോർട്ട് ആണ്. ഞാൻ ഫോണിൽ സംസാരിച്ചു വഴക്കായി. അയാൾ ഒരു നടക്ക് പോകുമെന്ന് തോന്നുന്നില്ല. പിന്നെ ആ CI ഹമീദിൻ്റെ അടുത്ത് ടവർ ലൊക്കേഷൻ എടുക്കാൻ പറഞ്ഞിട്ടുണ്ട്. അവൻ പക്ഷേ എന്തോ ഇത് വരെ തിരിച്ചു വിളിച്ചില്ല. എസ്റ്റേറ്റ് എവിടെയാണ് എന്നറിഞ്ഞാൽ ഞാൻ അയാളെ നേരിട്ട് കാണാനായിരിക്കുകയാണ്.”
“നീ തത്കാലം അയാളുടെ പിന്നാലെ പോകാൻ നിക്കേണ്ട. അന്നയുടെ പ്രിൻസിപ്പാൾ ഒരു അഡ്രസ്സ് തരും നീ ആളുകളെ വിട്ട് അവനെ അങ്ങ് പൊക്കിയേരെ. ശരിക്കും എന്താണ് നടന്നത് എന്ന് അവൻ പറയും.”
“ലെനയെക്കൊണ്ട് അന്നയെ ഒന്ന് വിളിപ്പിക്കണം. ഞാൻ വിഷമിച്ചിരിക്കുകയാണ് എന്നൊക്കെ അവളോട് പറയാൻ പറ. അവള് എന്നെ വിളിക്കുമോ എന്ന് നോക്കട്ടെ “
“പിന്നെ മുൻപ് പറഞ്ഞ കാര്യം നമ്മൾ ഉപേക്ഷിച്ചിട്ടില്ല. കുറച്ചു കഴിഞ്ഞു നമക്ക് അത് നടത്തണം. എന്നാലേ ആ സിബിഐ ക്കാരൻ ഒക്കെ പഠിക്കു. നീ ആളെ സെറ്റാക്കിയേരെ. അന്നക്ക്
💬 Comments
View all comments