Chapter Title : ജീവിതമാകുന്ന നൗക 9 [റെഡ് റോബിൻ]
ഇഷ്ടമാണെങ്കിലും അല്ലെങ്കിലും അർജ്ജുവിനെ തീർക്കണം.
ഒരു കാര്യം കൂടി, ആ ലിസ്റ്റിലുള്ള ബിനാമി അക്കൗണ്ടുകൾ നിന്ന് പണം ഒക്കെ കുറേശേ മാറ്റണം, നമ്മുടെ ഓഡിറ്റർ രാമഭദ്രനുമായി സംസാരിച്ചു ശരിയാക്കണം.”
കുര്യൻ MLA ഫോൺ വെച്ചതും മീരക്ക് വീണ്ടും പേടിയായി. കാരണം ദീപുവിനെ അവർ പൊക്കിയാൽ കീർത്തനയുടെ കാര്യവും വെളിയിലാകും. അവർ വേഗം തന്നെ കീർത്തനയെ വിളിച്ചു നാട്ടിലേക്ക് പോകാൻ ആവിശ്യപെട്ടു. അതിനു ശേഷം അരുൺ സാറിനെ വിളിച്ചു കാര്യം പറഞ്ഞു.
“ആ സസ്പെന്ഷൻ ഓർഡർ തന്നാൽ അത് അവന് നേരിട്ട് കൊടുക്കാമായിരുന്നു.”
മീര മിസ്സ് അല്പമൊന്നു ആലോചിച്ചു.
“ശരി ഞാൻ കോളേജിലേക്ക് വരാം.”
മീര കോളേജിൽ എത്തിയപ്പോൾ അരുൺ സാർ അവിടെ ഉണ്ടായിരുന്നു.
“മാഡം പേടിക്കേണ്ട ദീപുവിനെ തത്ക്കാലം മാറ്റി നിർത്താനുള്ള ഏർപ്പാട് ഞാൻ ചെയ്തോളാം. “
കാര്യം അരുൺ ദീപുവിൻ്റെ വീട്ടിൽ പോയിട്ടുണ്ടെങ്കിലും സംശയം തോന്നാതിരിക്കാനായി അഡ്രസ്സും പെരൻറ്റ്സിൻ്റെ ഫോൺ നമ്പറും വാങ്ങി. എന്നിട്ട് അവിടന്ന് ഇറങ്ങി.
കോളേജിൽ നിന്നിറങ്ങിയതും അവൻ ദീപുവിനെ ഫോണിൽ വിളിച്ചു.അരുൺ സാറിൻ്റെ കാൾ കണ്ടതും ദീപു പേടിയോടെ ഫോൺ എടുത്തു. രണ്ട് ദിവസം മുൻപ് കിട്ടിയ അടിയുടെ പുകച്ചിൽ മാറിയിട്ടില്ല,
“ഹലോ ദീപു,
നീ ഇപ്പോൾ എവിടെയാണ് ഉള്ളത്.”
“ഞാൻ വീട്ടിലുണ്ട് സാർ”
“ദീപു നീ ഇപ്പോൾ തന്നെ അവിടന്ന് ഇറങ്ങണം. നിന്നെ പൊക്കാൻ അന്നയുടെ അപ്പൻ ആളുകളെ അയച്ചിട്ടുണ്ട്. അവരുടെ കൈയിൽ പെട്ടാൽ നീ തീർന്നു. അത് കൊണ്ട് സ്റ്റേറ്റ് തന്നെ വിട്ട് പൊക്കോ. പിന്നെ പോകുന്നതിന് മുൻപ് സിം ഊരി മൊബൈലും ഓഫാക്കിയേരെ. അവർക്കു പോലീസിൽ ഒക്കെ പിടിയുള്ളതാണ്.
“പിന്നെ നിനക്ക് സസ്പെന്ഷൻ അടിച്ചു കിട്ടിയിട്ടുണ്ട്. സിം ഊരുന്നതിന് മുൻപ് whatsappil അത് കൂടി നോക്കിയേരെ.”
അത്രയും പറഞ്ഞിട്ട് അരുൺ ഫോൺ വെച്ചു.
ദീപു whatsapp തുറന്നു നോക്കി. സംഭവം ശരിയാണ് സസ്പെന്ഷൻ അടിച്ചു കിട്ടിയിട്ടുണ്ട. താൻ സ്നേഹിക്കുന്ന കീർത്തന തന്നെയാണ് തനിക്ക് പണി തന്നിരിക്കുന്നത്. ചുമ്മാതെയല്ല അവൾ ഫോൺ വിളിച്ചിട്ടു എടുക്കാത്തത്.
പെട്ടെന്നു തന്നെ അവൻ വീട്ടിൽ നിന്നിറങ്ങി. ഹോസ്റ്റലിലേക്ക് ആണെന്ന് പറഞ്ഞു അവൻ ബാംഗ്ലൂർ ഉള്ള
💬 Comments
View all comments