Chapter Title : ജീവിതമാകുന്ന നൗക 9 [റെഡ് റോബിൻ]
അവൻ ദീപുവിനെ ഫോണിൽ വിളിച്ചു.അരുൺ സാറിൻ്റെ കാൾ കണ്ടതും ദീപു പേടിയോടെ ഫോൺ എടുത്തു. രണ്ട് ദിവസം മുൻപ് കിട്ടിയ അടിയുടെ പുകച്ചിൽ മാറിയിട്ടില്ല,
“ഹലോ ദീപു,
നീ ഇപ്പോൾ എവിടെയാണ് ഉള്ളത്.”
“ഞാൻ വീട്ടിലുണ്ട് സാർ”
“ദീപു നീ ഇപ്പോൾ തന്നെ അവിടന്ന് ഇറങ്ങണം. നിന്നെ പൊക്കാൻ അന്നയുടെ അപ്പൻ ആളുകളെ അയച്ചിട്ടുണ്ട്. അവരുടെ കൈയിൽ പെട്ടാൽ നീ തീർന്നു. അത് കൊണ്ട് സ്റ്റേറ്റ് തന്നെ വിട്ട് പൊക്കോ. പിന്നെ പോകുന്നതിന് മുൻപ് സിം ഊരി മൊബൈലും ഓഫാക്കിയേരെ. അവർക്കു പോലീസിൽ ഒക്കെ പിടിയുള്ളതാണ്.
“പിന്നെ നിനക്ക് സസ്പെന്ഷൻ അടിച്ചു കിട്ടിയിട്ടുണ്ട്. സിം ഊരുന്നതിന് മുൻപ് whatsappil അത് കൂടി നോക്കിയേരെ.”
അത്രയും പറഞ്ഞിട്ട് അരുൺ ഫോൺ വെച്ചു.
ദീപു whatsapp തുറന്നു നോക്കി. സംഭവം ശരിയാണ് സസ്പെന്ഷൻ അടിച്ചു കിട്ടിയിട്ടുണ്ട. താൻ സ്നേഹിക്കുന്ന കീർത്തന തന്നെയാണ് തനിക്ക് പണി തന്നിരിക്കുന്നത്. ചുമ്മാതെയല്ല അവൾ ഫോൺ വിളിച്ചിട്ടു എടുക്കാത്തത്.
പെട്ടെന്നു തന്നെ അവൻ വീട്ടിൽ നിന്നിറങ്ങി. ഹോസ്റ്റലിലേക്ക് ആണെന്ന് പറഞ്ഞു അവൻ ബാംഗ്ലൂർ ഉള്ള ഒരു കൂട്ടുകാരൻ്റെ അടുത്തേക്ക് ആണ് പോയത്. രമേഷിൻ്റെയും അവൻ്റെയും കോമൺ ഫ്രണ്ട് ആണ്. അത് കൊണ്ട് കോളേജിൽ നിന്ന് കാര്യങ്ങൾ അറിയാൻ സാധിക്കും.
****
ഞായറാഴ്ച രാവിലെ തന്നെ അന്നയെ കാണാൻ അപ്പച്ചി എത്തി. സിറ്റി പോലീസ് കമ്മീഷൻണറാണ് അന്നയുടെ അപ്പച്ചി എന്ന് കണ്ട് വാർഡൻ ഒന്ന് ഞെട്ടി. അവരെ വിസിറ്റർസ് റൂമിൽ ഇരുത്തിയിട്ടു അന്നയെ വിളിച്ചു
പിന്നെ ഫോൺ ഓണാക്കി അനുപമയെയും അമൃതയെയും വിളിച്ചു. അമൃതയാകട്ടെ അന്നയുടെ ഫോൺ
💬 Comments
View all comments