0%

Chapter Title : ജീവിതമാകുന്ന നൗക 9 [റെഡ് റോബിൻ]

Author : Kambikathakal Read All Parts 1.2K

കാൾ എടുക്കാൻ കൂടി റെഡിയായില്ല. അനുപമയുടെ അടുത്ത് കുറച്ചു കാര്യങ്ങൾ സംസാരിച്ചു. ബാക്കി കാര്യങ്ങൾ കോളേജിൽ വരുമ്പോൾ നേരിട്ട് പറയാം എന്ന് പറഞ്ഞു കാൾ അവസാനിപ്പിച്ചു.

വൈകിട്ടോടെ അന്നയുടെ പുതിയ റൂം മേറ്റ് എത്തി. അവിടെ അടുത്തു തന്നെയുള്ള ബാങ്കിലെ മാനേജർ.

“ഹലോ ഞാൻ പാർവതി. പാറു എന്ന് വിളിക്കും. “

പുതിയ ആൾ റൂമിൽ വന്നു എന്ന് വാർഡൻ പറഞ്ഞായിരുന്നു.

അന്ന സ്വയം പരിചയപ്പെടുത്തി. പാറു ചേച്ചിയെ  അന്നക്ക് ഇഷ്ടമായി. വായ തോരാതെ സംസാരിക്കുന്ന നല്ല  ഒരു പാവം  ചേച്ചി. ആളെ കെട്ടിയവൻ ഉപേക്ഷിച്ചു പോയതാണ്. ബാങ്കിലെ ജോലികൊണ്ട് ജീവിച്ചു പോകുന്നു. നാട്ടിൽ അമ്മയുള്ളതു കൊണ്ട് എല്ലാ ആഴ്ചച്ചയും വീട്ടിൽ പോകും.  പുള്ളിക്കാരി എല്ലാം വിളിച്ചു പറഞ്ഞെങ്കിലും അന്ന അവളെകുറിച്ച് ഒന്നും വിട്ടു പറഞ്ഞില്ല.  വൈകിട്ട് ഡിന്നർ ഒക്കെ കഴിച്ചു വന്നപ്പോളും പാറു എന്തൊക്കയോ പറഞ്ഞു കൊണ്ടിരുന്നു. പക്ഷേ അന്നയുടെ മനസ്സ് വേറെ എവിടെയൊക്കയോ ആയിരുന്നു. നാളെ കോളേജിൽ എന്തു സംഭവിക്കുമെന്ന ആകാംഷ.

“അന്ന മോൾ കാര്യമായി ഒന്നും പറഞ്ഞില്ലെങ്കിലും മോളുടെ മനസ്സിൽ എന്തൊക്കയോ വിഷമം ഉണ്ടെന്ന് ചേച്ചിക്ക് മനസ്സിലായി. എല്ലാം ശരിയാകും മോളെ.”

അന്ന പാറുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.  അന്നക്ക്  ആ ചേച്ചിയുടെ അടുത്ത് എല്ലാം വിളിച്ചു പറയണം എന്നുണ്ടായിരുന്നു. എങ്കിലും അവൾ  ഒന്നും പറഞ്ഞില്ല.

തുടരും….

💬 Comments

View all comments