0%

Chapter Title : ജീവിതമാകുന്ന നൗക [റെഡ് റോബിൻ]

Author : Kambikathakal Read All Parts 929

ഷെയ്‌ഖിനെ ജീവനോടെ വേണം.” റിസോർട്ടിൻ്റെ  400 മീറ്റർ അകലെ രണ്ടംഗ കോബ്ര സ്‌നൈപ്പർ ടീം അവരുടെ FN സ്കാർ 20 S സ്‌നൈപ്പർ റൈഫിലിൻ്റെ സ്കോപ്പിലൂടെ  അവിടെ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.  സാദാരണ ഒരാൾ സ്‌പോട്ടറും മറ്റയാൾ ഷൂട്ടറുമായാണ് പ്രവർത്തിക്കുക. എന്നാൽ ഇന്ന്  രണ്ടു ടാർജറ്റിനെ ഒരേ സമയം തീർക്കേണ്ടത് കൊണ്ട് രണ്ടു പേരും ഷൂട്ടറായിട്ടാണ് പ്രവർത്തിക്കുന്നത്. അവർക്കുള്ള ഓപ്പറേഷനൽ ബ്രീഫ് നേരത്തെ തന്നെ ലഭിച്ചിരുന്നു. അതിൽ അവർ കുറച്ചു അത്ഭുതപെട്ടിരുന്നു 6 അംഗ ഷെയ്‌ഖിൻ്റെ  സെക്യൂരിറ്റി ഡീറ്റൈലിലെ പെരിമീറ്റർ ഗാർഡ് ചെയുന്ന രണ്ടു പേരെ മാത്രം സനൈപ്പ് ചെയുക,  ബാക്കി ഉള്ളവരെ ഒന്നും ചെയ്യേണ്ടേ. മിഷൻ ഗോ സന്ദേശം ലഭിച്ചതും. നേരത്തെ തീരുമാനിച്ച പോലെ റോന്തു ചുറ്റി നടന്നുകൊണ്ടിരുന്ന ഷെയ്ഖിൻ്റെ രണ്ടു ബോഡി ഗാർഡിനെയും ലക്‌ഷ്യം വെച്ച്  ഇരുവരുടെയും സ്‌നൈപ്പർ റൈഫിലുകൾ  ഒരേ സമയം ശബ്ദിച്ചു. രണ്ടും ഹെഡ് ഷോട്സ് രണ്ടു ബുള്ളറ്റുകൾ നിമിഷ നേരം കൊണ്ട് ഷെയ്ഖിൻ്റെ രണ്ടു ബോഡി ഗാർഡിനെയും തലയോട്ടി തുളച്ചു പോയി. വെടിയൊച്ച ശബ്ദം കേട്ടതും ഷെയ്‌ഖിൻ്റെ  ബാക്കി ബോഡി ഗൗർഡസ് ഷെയ്‌ഖിന് ചുറ്റും പ്രൊട്ടക്ഷൻ വലയും തീർത്തു.  ഓരോരുത്തരും ഓരോ വശം നിരീക്ഷിക്കുകയാണ്. എന്നാൽ അതിൽ അതിൽ ഒരാൾ പൊടുന്നെനെ പൊസിഷൻ മാറി കൈയിലുള്ള M7 ഉപയോഗിച്ചു ബാക്കി മുന്ന്  പേരെയും നിമിഷ നേരം കൊണ്ട് വക വരുത്തി. അവനായിരുന്നു ത്രിശൂൽ ഡീപ് കവർ ഏജൻറ്റ് പോയ്സൺ.  എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാൻ കഴിയും മുൻപ് തന്നെ മൂന്നു പേരും മരിച്ചു വീണു ഇത് കണ്ട് ഷെയ്ഖ് മരവിച്ചിരിക്കുകയാണ്. ജാവേദ് ഖാൻ

💬 Comments

View all comments