0%

Chapter Title : ജീവിതമാകുന്ന നൗക [റെഡ് റോബിൻ]

Author : Kambikathakal Read All Parts 262

സാദ്യത ഉണ്ട്. ഇതേ സമയം നിതിൻ കോർണർ ഹൗസിൽ എത്തി  എത്തി. ശിവയെ നോക്കിയെങ്കിലും  അവിടെ കണ്ടില്ല. 8  മണി ആകാൻ ഇനിയും സമയമുണ്ട്. അവൻ മാറി നിന്ന് ഒരു സിഗരറ്റ്  വലിക്കാൻ തുടങ്ങി. പഴയ കാര്യങ്ങൾ അവൻ്റെ മനസിലേക്ക് വന്നു. പൂനെയിൽ സൈനിക സ്കൂൾ മുതൽ മുതൽ എഞ്ചിനീയറിംഗ് വരെ തൻ്റെ കൂടെ പഠിച്ച  ചങ്കു ബഡ്ഡി ആണ് ശിവ. പഠനത്തിൽ എന്നും ഒന്നാമൻ ഒടുക്കത്തെ IQ ആണ് അവന്. നല്ല മാർക്കും ആണെങ്കിലും അത്യാവശ്യത്തിൽ  കൂടുതൽ അടിച്ചു പൊളിക്ക്  എന്നും കൂടെ ഉള്ള ചങ്ക്. ബംഗളൂരു എഞ്ചിനീറിങ്ങിന് പഠിക്കാൻ ചേർന്നപ്പോൾ റാഗിംഗിന് വന്ന സീനിയർസിനെ ഒക്കെ അടിച്ചു പതമാക്കി. കാരണം ഞങ്ങൾ രണ്ടു പേർക്കും ചെറുപ്പം മുതൽ മാർഷൽ ആർറ്റ്സ് ട്രെയിനിങ് ഒക്കെ നേടിയിട്ടുണ്ട്  പിന്നെ ശിവ ബോക്സിങ്ങ് ചാമ്പ്യൻ കൂടി ആണ്. കുറെ അടി അങ്ങോട്ട് കൊടുത്തിട്ടുണ്ട് കുറച്ചൊക്കെ ഇങ്ങോട്ടും കിട്ടിയിട്ടുണ്ട്. കോളേജിൽ ആദ്യ വർഷം തന്നെ സീനിയർസുമായി അടി ഉണ്ടാക്കിയതോടെ ഞങ്ങൾ കോളേജ് മൊത്തം അത്യാവശ്യം ഫേമസ് ആയി. എല്ലാത്തിനും മുൻപിൽ ഞങ്ങൾ തന്നെ. പല പ്രാവിശ്യം സസ്പെന്ഷൻ. സീനിയർസിനിടയിൽ അവൻ്റെ പേര് തന്നെ സൈക്കോ ശിവ എന്നാണ്. ഇടി കൊടുക്കുമ്പോൾ മുഖത്തു ഇപ്പോഴും ഒരു പുഞ്ചിരിയുണ്ടാകും അങ്ങനെ വീണ പേരാണ് അതൊക്കെ ആണെങ്കിലും മാർക്ക് വരുമ്പോൾ ശിവ എപ്പോളും ടോപ് ആയിരിക്കും. കാരണം അത്ര ബുദ്ധിയാണ് അവന്  എഞ്ചിനീയറിംഗ് ലൈഫ് കൂട്ടുകാരുമൊത്തു ശരിക്കും അടിച്ചു പൊളിച്ചു. അടി ഉണ്ടാക്കുമ്പോൾ ചിരിച്ചു കൊണ്ട് ഇടിക്കുന്ന ശിവ പക്ഷേ  പെണ്ണുങ്ങൾക്ക് ഒരു പുഞ്ചിരി പോലും സമ്മാനിക്കാറില്ല.  അതിനു പ്രത്യകിച്ചു കാരണമൊന്നുമില്ല.  അതേ സമയം തന്നെ പഠന സംബന്ധമായ സംശയമോ സഹായമോ ആരു ചോദിച്ചാലും കൊടുക്കും. കുറെ പെൺ പിള്ളേരൊക്കെ പിന്നാലെ നടന്നെങ്കിലും ആർക്കും അവൻ പിടി കൊടുത്തിട്ടില്ല. എനിക്ക് ജീന എന്ന ലൈൻ ഉണ്ടായിരുന്നെകിലും പഠിത്തം കഴിഞ്ഞതും എന്നെ തേച്ചിട്ടു പോയി. അവന് കോളേജ് എന്നും ഒരു ഹരമാണ്. ഇനിയും തുടർന്ന്  പഠിക്കാൻ അവൻ കുറെ നിർബന്ധിച്ചു പക്ഷേ എഞ്ചിനീയറിംഗ് പഠനത്തോടെ എനിക്ക് മതിയായി

💬 Comments

View all comments