Chapter Title : ജീവിതമാകുന്ന നൗക [റെഡ് റോബിൻ]
അഞ്ജലി സമ്മതിച്ചിട്ടുണ്ട്.”
ഞാൻ അഞ്ജലിയെ ഒന്ന് നോക്കി അവൾ എന്നോട് പോലും ചോദിക്കാതെ അവൻ്റെ ഒപ്പം പോകാൻ സമ്മതിച്ചിരിക്കുന്നു. അഞ്ജലിയെ വിളിച്ചു കൊണ്ട് വിശ്വന് അടുത്ത് നിന്ന് പോകണം.
“അഞ്ജലി വാ, നമ്മുക്ക് ഇവിടന്നു പോകാം, നിന്നെ ഞാൻ സംരക്ഷിച്ചു കൊള്ളാം”
ഒരു നിമിഷം അവളുടെ മുഖത്തു ഭയം നിഴലടിക്കുന്നത് ഞാൻ കണ്ടു. പിന്നെ ദയനീയ ഭാവം ചെകുത്താനും കടലിനിടയിലും പെട്ട അവസ്ഥ
“ചേട്ടൻ എൻ്റെ ഒപ്പം വരണം നമ്മുടെ ജീവൻ അപകടത്തിൽ ആണ്. വല്യേട്ടൻ നമ്മളെ സംരക്ഷിക്കാം എന്ന് ഏറ്റിട്ടുണ്ട്.”
എനിക്ക് ദേഷ്യവും അതിൽ കൂടുതൽ സങ്കടവും വന്നു. ഇന്നലെ കയറി വന്ന ഒരു വല്യേട്ടൻ. അച്ഛൻ്റെയും അമ്മയുടേയും മരണത്തിനു ഒരു തരത്തിൽ കാരണം ആയവൻ അവൻ്റെ വാക്കണോ ഇപ്പോൾ വലുത്. പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല. ഞാൻ തോറ്റുപോയിരിക്കുന്നു ഞാൻ അവിടന്ന് ഇറങ്ങാൻ തുടങ്ങിയതും വിശ്വൻ എന്നെ തടഞ്ഞു.
“നീ പോകേണ്ട എന്ന് ഞാൻ പറയില്ല അങ്ങനെ പറയാൻ എനിക്ക് അവകാശമില്ല എന്നെനിക്കറിയാം. എൻ്റെ പിന്നെ ഐഐഎം ഇൽ ഉടനെ പോകേണ്ട. അവിടെ നിനക്ക് ഇനി പഠിക്കാൻ ഞാൻ സമ്മതിക്കില്ല കാരണം you are exposed. കൂട്ടുകാരുടെ അടുത്ത് പോയാൽ അവരുടെ ജീവനും അപകടത്തിലാകും. അതു കൊണ്ട് നീ എൻ്റെ ഒപ്പം വാ. ഇനി പോകുകയാണെങ്കിൽ നിനക്ക് എന്തു ആവിശ്യം ഉണ്ടെങ്കിലും ആദ്യം എന്നെ വിളിക്കാം, ഇതാണ് എൻ്റെ ഫോൺ നമ്പർ.”
ഒരു ഫോൺ നമ്പർ മാത്രമുള്ള ഒരു കാർഡ് എനിക്ക് തന്നു ആദ്യം ഞാൻ മടിച്ചെങ്കിലും അഞ്ജലിയെ കുറിച്ച അറിയാൻ വേറെ വഴി
💬 Comments
View all comments