Chapter Title : ജീവിതമാകുന്ന നൗക [റെഡ് റോബിൻ]
വരാൻ ആവിശ്യപ്പെട്ടത്. ആവിശ്യം കേട്ടതും അവൻ സമ്മതം മൂളി കാരണം ചങ്കിൻ്റെ ആവിശ്യം അവനു നിരസിക്കാൻ സാധിക്കില്ല. പിന്നെ അവനു ജോലിയും മടുത്തു തുടങ്ങിയിരിക്കുന്നു ഒരു മാറ്റം അവനും ആഗ്രഹിച്ചിരുന്നു.
ഡാ ഞാനും നിൻ്റെ ഒപ്പം വരാം പക്ഷേ എങ്ങനെ അഡ്മിഷൻ കിട്ടും CAT സ്കോർ അല്ലെങ്കിൽ MAT സ്കോർ വേണ്ടേ. പിന്നെ ഫീസ് ഇതൊക്കെ എങ്ങനെ ഒപ്പിക്കും
അതൊക്കെ നമ്മക്ക് നോക്കാമെടാ CAT ഒന്നും എഴുതേണ്ട MAT മതി അത് അത്ര വിഷമം ഉള്ള കാര്യമല്ല
അവർ ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നെപ്പോൾ ഫുഡ് എത്തി പിന്നെ പെട്ടന്ന് തന്നെ പ്ലേറ്റ് എടുത്തു വെച്ച് യുദ്ധം തുടങ്ങി. ബട്ടർ ചിക്കനും നാനും തന്തൂരി ചിക്കനും കഴിച്ചു ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നെപ്പോൾ ബെല്ല് മുഴങ്ങി നിതിൻ വാതിൽ തുറന്നപ്പോൾ ആറടി പൊക്കമുള്ള ഒരു അപരിചിതൻ നിതിൻ്റെ പിന്നിൽ നിൽക്കുന്ന ശിവയെ കണ്ടതും ഒരു പുഞ്ചിരിയോടെ വന്നയാൾ സ്വയം പരിചയപ്പെടുത്തി “ഹലോ ശിവ ഞാൻ ജീവ കുറച്ചു ദിവസം മുൻപ് നമ്മൾ ഫോണിൽ സംസാരിച്ചിരുന്നു." അകത്തേക്ക് വരാമെല്ലോ അല്ലേ എന്ന് പറഞ്ഞു കൊണ്ട് ജീവ അകത്തേക്ക് കയറി വാതിൽ അടച്ചു. എന്നിട്ട് അവിടെ ഉള്ള സോഫയിൽ സ്വയം ഉപവിഷ്ടനായി. നിതിൻ ഇത് ആരാണ് എന്ന മട്ടിൽ ശിവയെ നോക്കി " ഞാൻ വിശ്വനു വേണ്ടി വർക്ക് ചെയുന്ന ആളാണ്" നിനക്ക് തുടർന്ന് പഠിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യാൻ വേണ്ടി വിശ്വൻ അയച്ചതാണ്. വിശ്വൻ എന്ന വാക്ക് കേട്ടതും ശിവക്ക് ദേഷ്യം വന്നു എനിക്ക് ആരുടെയും സഹായം വേണ്ടാ. ശിവ പറഞ്ഞു.
💬 Comments
View all comments