0%

Chapter Title : ജീവിതമാകുന്ന നൗക [റെഡ് റോബിൻ]

Author : Kambikathakal Read All Parts 988

അവർ സംസാരം തുടർന്നു
സാഹിബ് നമ്മുടെ ബാംഗ്ലൂർ സെല്ലുമായിട്ടുള്ള കോണ്ടാക്ട് നഷ്ടപ്പെട്ടു. ടൈഗറിൻ്റെ അനിയനെ ടാർഗറ്റ് ചെയ്യാൻ പോയതാണ് അവർ. ഇപ്പോൾ വിവരമൊന്നുമില്ല. ഒന്നെങ്കിൽ അവർ പിടിക്കപ്പെട്ടിട്ടുണ്ടാകാം അല്ലെങ്കിൽ മരിച്ചിട്ടുണ്ടാകാം."
ടൈഗർ എന്ന് കേട്ടതും അബു മുസ്തഫയുടെ കണ്ണുകൾ കോപത്താൽ ചുവന്നു.
വർഷങ്ങൾക്ക് അബു മുസ്തഫയുടെ കുടുംബത്തെ ഒന്നടക്കം കൊന്നതാണ് ടൈഗർ എന്നറിയപ്പെടുന്ന വിശ്വനാഥൻ. അന്ന് അബു മുസ്തഫയെ ടാർഗറ്റ് ചെയ്‌ത്‌ വിശ്വനാഥൻ നടത്തിയ ബോംബ് സ്‌ഫോടനത്തിൽ അയാളുടെ മകനും മകളും ഭാര്യയും കൊല്ലപ്പെടുകയായിരുന്നു
അന്ന് ഉറപ്പിച്ചതാണ് അയാളുടെ കുടുംബത്തെ മുഴുവൻ ഉന്മൂലനം ചെയ്യണം എന്ന്. വർഷങ്ങളുടെ ശ്രമത്തിൻ്റെ ഫലമായിട്ടാണ് ഇന്ത്യൻ ആർമി ഹെഡ്ക്വാർട്ടേഴ്സിലെ പഴയ ഫൈലുകൾ സൂക്ഷിച്ചിരുന്ന സ്ഥലത്തു നിന്ന് വിശ്വനാഥൻ്റെ പുനെയിലെ അഡ്രസ്സ് ലഭിച്ചതും. കുടുംബത്തെ വക വരുത്തുമ്പോൾ അന്വേഷിച്ചു വരുന്ന വിശ്വനാഥനെ കൊല്ലാനായിരുന്നു പ്ലാൻ. എന്നാൽ അയാളുടെ അച്ഛനെയും അമ്മയെയും മാത്രമേ വധിക്കാൻ സാധിച്ചുള്ളൂ. മക്കൾ രണ്ടും കോളേജുകളിൽ പഠിക്കുന്നതിനാൽ അത് സാധിച്ചില്ല. മാത്രമല്ല വിശ്വനാഥനെ വധിക്കാൻ പോയ പത്ത് പേരെ  കാണാതായി. കാണാതായി എന്നാൽ കൊല്ലപ്പെട്ടു എന്നുറപ്പാണ്.
അബു മുസ്തഫ അല്പ്പം ആലോചിച്ചിട്ട് satellite ഫോൺ എടുത്തു ദുബായിലെ ഒരു satellite ഫോണിലേക്ക് വിളിച്ചു
സലീം അഥവാ സാത്താൻ എന്ന് ഇരട്ട പേരുള്ള മുസ്തഫയുടെ പിൻഗാമിയായി വളർത്തികൊണ്ടുവരുന്ന സാത്താൻ കുഞ്ഞാണ് സലീം. ലണ്ടനിൽ ഉപരി പഠനമൊക്കെ കഴിഞ്ഞു  സുഹയിൽ  എന്ന പേരിൽ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ചു ഒരു ഇന്ത്യക്കാരനായിട്ട്  ദുബായിൽ ഒരു ഇന്ത്യൻ കമ്പനിയിൽ  ജോലി ചെയുന്നു. അബു മുസ്തഫ സംസാരിച്ചു കഴിഞ്ഞതും സലിം മുംബൈയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്‌തു. ജോലി

💬 Comments

View all comments