Chapter Title : ജീവിതമാകുന്ന നൗക [റെഡ് റോബിൻ]
പോരാ പുള്ളിയുടെ കയ്യൊപ്പുള്ള സുപ്രധാന ഓപ്പറേഷനുകൾക്ക് വിശ്വസ്തരായ മെസ്സെൻജെറുമാർ വഴി നേരിട്ടാണ് നിർദ്ദേശങ്ങൾ കൈമാറുന്നത്, ഇന്ത്യയിലെ ഓപ്പറേഷനുകൾക്ക് മാത്രമാണ് സാറ്റലൈറ്റ് ഫോണും ഇമെയിലും ഒക്കെ ഉപയോഗിക്കുക അതും അനുയായികൾ വഴി IEM ഓപ്പറേഷനുകൾക്ക് ആർക്ക് എവിടെ എത്ര പണം എന്നതിൻ്റെ ലിസ്റ്റുമായി എല്ലാ മാസവും ജാവേദ് ഖാൻ പാകിസ്ഥാനിൽ നിന്ന് ദുബായിലെത്തി ഷെയ്‌ഖിനെ നേരിട്ട് കണ്ട് നൽകും. എന്നാൽ ഇന്ന് അവരിരുവർക്കും അറിയാത്ത ഒരു കാര്യമുണ്ട്. അവർ രണ്ട് പേരും ചെന്ന് കയറുന്നത് ത്രിശൂൽ ഒരുക്കിയ കെണിയിലേക്കാണ്.
ഇരുവരും തമ്മിൽ ഉള്ള മീറ്റിംഗ് തുടങ്ങുന്നതിന് അല്പം മുൻപ് റിസോർട്ടിന് അഭിമുഖമായിട്ടുള്ള ഒരു മണൽ തിട്ടയിലേക്ക് ഒരു ലാൻഡ് ക്രൂയിസർ എത്തി. അതിൽ രണ്ടു പേർ മാത്രം. ത്രീശൂൽ ദുബായ് ഓപ്പറേഷൻസ് കൈകാര്യം ചെയുന്ന നാസർ എന്ന ഏജൻ്റെറും പിന്നെ വിശ്വനാഥനും. വിശ്വനാഥൻ ഒരു ബൈനോക്കുലർ എടുത്തു റിസോർട്ട് നീരിക്ഷിച്ചു. മരുഭൂമിക്ക് നടുക്ക് ഒരു ചെറിയ തടാകവും അതിനോട് ചേർന്ന് കുറച്ചു പാം മരങ്ങളും. അകെ 7 കൂടാരം. സാറ്റലൈറ്റ് ഫോട്ടോയിൽ കണ്ടത് പോലെ ഏതാനും സേവകരും ഷെയ്ക്കും അംഗരക്ഷകരും ജാവേദ് ഖാനുമല്ലാതെ വേറെ ആരും തന്നെ ആ റിസോർട്ടിൽ ഇല്ല. ഒരു ക്യാമ്പ് ഫയർ സെറ്റ് ചെയ്തിരിക്കുന്നതിന് അരികിലായി രണ്ടു പെണ്ണുങ്ങൾ ബെല്ലി ഡാൻസ് കളിക്കുന്നു. അതിൽ ശ്രദ്ധിക്കാതെ ഷെയ്ഖ് ഒരാളുമായി സംസാരിക്കുന്നുണ്ട്. ഷെയ്‌ഖിൻ്റെ പിന്നിലായി അങ്ങേരുടെ പേർസണൽ പ്രൊട്ടക്ഷൻ ഡീറ്റൈലിലെ നാലു പേർ നിലയുറപ്പിച്ചിട്ടുണ്ട്. ബാക്കി രണ്ട് പേർ അല്പ്പം മാറി റോന്തു ചുറ്റുന്നു. എല്ലാവരുടെ കയ്യിലും ജർമ്മൻ തോക്കായ ഹെക്കലെർ MP7 മെഷീൻ ഗൺ ഉണ്ട്. “സർ എല്ലാവരും റെഡി ആണ്. ജാവേദിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. അൽപ്പ സമയം മാത്രമേ മീറ്റിംഗ് കാണുകയുള്ളു.“ നാസർ വിശ്വനാഥനോടു പറഞ്ഞു “കോബ്ര സ്‌നൈപ്പർ ടീമിനു സിഗ്നൽ കൊടുക്കൂ ഷെയ്‌ഖിനെ ജീവനോടെ വേണം.” റിസോർട്ടിൻ്റെ 400 മീറ്റർ അകലെ രണ്ടംഗ കോബ്ര സ്‌നൈപ്പർ ടീം അവരുടെ FN സ്കാർ 20 S സ്‌നൈപ്പർ റൈഫിലിൻ്റെ സ്കോപ്പിലൂടെ അവിടെ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. സാദാരണ ഒരാൾ സ്‌പോട്ടറും മറ്റയാൾ ഷൂട്ടറുമായാണ് പ്രവർത്തിക്കുക. എന്നാൽ ഇന്ന് രണ്ടു
💬 Comments
View all comments