0%

Chapter Title : ജീവിതത്തിലെ ചില നേർക്കാഴ്ച്ചകൾ [ആൽബി]

Author : alby Read All Parts 543

ഒഴുക്കി. അത് കണ്ടതും അവസാനം പറഞ്ഞ വാക്കുകൾ അവന് കൊണ്ടു എന്ന് അവൾക്ക് മനസിലായി.കുപ്പി ജനലിലൂടെ പുറത്തേക്ക് കളഞ്ഞ ശേഷം തിരികെയെത്തി.

"....റിനോ...."അവൾക്കരികിലായി വന്നിരുന്ന അവനെയവൾ പതിയെ വിളിച്ചു.

പറയ് മാം.....

എടാ....."പ്രകടിപ്പിക്കാത്ത സ്നേഹം നിരർത്ഥകമാണ്,പിശുക്കന്റെ ക്ലാവ് പിടിച്ച നാണ്യ ശേഖരം പോലെ അർത്ഥശൂന്യവും.."എന്റെയല്ല കേട്ടൊ നീർമാതളം പൂത്ത കാലം എന്ന നോവലിൽ മാധവിക്കുട്ടി പറഞ്ഞതാ. നീ നിന്റെ സ്നേഹം പ്രകടിപ്പിച്ചു.അത്‌ അവൾ വേണ്ടുവോളം അനുഭവിച്ചു. എന്നിട്ടും അവൾ പോയെങ്കിൽ നിന്നോട് കാട്ടിയ സ്നേഹം സത്യമല്ല, അതും അല്ലെങ്കിൽ നിന്റെ സ്നേഹം അനുഭവിക്കാൻ അവൾക്ക് യോഗം ഇല്ല.വിട്ട് കളയെടാ,എന്നിട്ട് നിനക്ക് വേണ്ടി ജീവിച്ചുതുടങ്ങ്.നിന്റെ വാരിയെല്ലുകൊണ്ട് തീർത്ത പെണ്ണ് അവളായിരിക്കില്ല.

"...മ്മ്മ്മ്..."അവനൊന്ന് മൂളുക മാത്രം ചെയ്തു.

നീയിങ്ങനെ മുറിയിൽ തന്നെ ചടഞ് കൂടിയിരിക്കുന്നത് കൊണ്ടാ ഇങ്ങനെ ഓരോ വേണ്ടാത്ത തോന്നലുകൾ.നീ ഒരു കാര്യം ചെയ്യ്,ഒരു റൈഡ് പോയി വാ.

പെട്ടന്ന് പറഞ്ഞാ എങ്ങോട്ടാന്ന് വച്ചാ മാം.

ഈ നഗരത്തിലൂടെ ഒരു നൈറ്റ്‌ റൈഡ്.രാത്രിയുടെ കറുപ്പിലേക്ക് നീ ഇറങ്ങിച്ചെല്ല്.എന്നിട്ട് അവിടുത്തെ കാഴ്ച്ചകളൊക്കെ ഒന്ന് കണ്ടിട്ട് വാ. പുലരുമ്പോൾ ഞാനുണ്ടാവും നിന്നെയും കാത്ത്.

ഈ രാത്രിയില് എവിടെ പോവാനാണ് മാം.വെറുതെയൊരു തമാശ...അല്ലെ?

നിനക്കിത് തമാശയാവും.ഈ നഗരത്തിന്റെ പ്രാന്ത പ്രാദേശങ്ങളിൽ കൂടെ ഒരു രാത്രി സഞ്ചാരം.നീ കാണാത്ത ഈ നഗരത്തിന്റെ രാത്രി കാഴ്ച്ചകൾ നിനക്കായി അവിടുണ്ട്‌. നഗരഹൃദയമായ കൊണാട്ട് പ്ലേസിലും,മുഖം മിനുക്കി സുന്ദരമായ പരിസരങ്ങളുമൊന്നുമല്ല ഞാൻ നിന്നോട് പറയുന്നത്.അവിടുത്തെ നൈറ്റ്‌ ലൈഫ് നീ കണ്ടു മടുത്തു എന്നുമറിയാം.ചെല്ല് നീ കാണാത്ത നഗരത്തിന്റെ രാത്രി കാഴ്ച്ചകളിലേക്ക് ഒന്ന് പോയി വാ.ഇറ്റ് ഷുഡ് ബി എ

💬 Comments

View all comments