0%

Chapter Title : ജീവിതത്തിലെ ചില നേർക്കാഴ്ച്ചകൾ [ആൽബി]

Author : alby Read All Parts 542

പറഞ്ഞിട്ട് പോയിരുന്നെങ്കിൽ,എന്നെ പിരിയണമെങ്കിൽ അതവൾക്ക് മുഖം നോക്കി പറയാമായിരുന്നു.ഇതിപ്പോ കാരണം അറിയില്ല.ചോദിക്കാൻ നിർവാഹവുമില്ല.അവളെയൊന്ന് വിളിച്ചാൽ കിട്ടുന്നില്ല,എവിടെയെന്നു പോലും നിശ്ചയമില്ല.അവസാനം കിട്ടിയത് ഒരു കുറിപ്പാ ഒരിക്കലും അവളെ അന്വേഷിക്കരുത് എന്ന ഒറ്റ വരിയിലുള്ള സന്ദേശം.അതും ഞാൻ തിരികെ വന്നപ്പോൾ,ജെസ്സി ദിദിയെ കൊടുത്തേല്പിച്ചിട്ട് ഒരൊളിച്ചോട്ടം.

മ്മ്മ്മ് എല്ലാം തുറന്ന് സംസാരിക്കുന്ന നീ ഈ വിഷയം മാത്രം എന്നിൽനിന്ന് മറച്ചു.ഹാ.....ഇനി പറഞ്ഞിട്ടെന്ത്‌ കാര്യം.

മനപ്പൂർവം അല്ല മാം.അന്ന് പ്രണയം അല്ല വെറും സൗഹൃദമെന്ന് പറഞ്ഞു ജാടയിട്ട് നടന്നിട്ട് അത് തുറന്നു സമ്മതിക്കാൻ ഒരു മടി.

ഒരുതരം ചളുപ്പല്ലേ....നീയവളെ പിന്നെ തിരക്കിയില്ലേ.

എച്ച് ആറിൽ നിന്നും അഡ്രെസ്സ് എടുത്തു തിരക്കിയിരുന്നു.അവിടെ ഇപ്പൊ ആരും തന്നെ താമസമില്ല. അത് വേറാർക്കോ വിറ്റിട്ടാ അവിടുന്ന് പോയത്.അവർക്കാണേൽ അവരെ കുറിച്ചറിയത്തുമില്ല.

എടാ ഞാനൊന്ന് ചോദിക്കട്ടെ.

ചോദിക്ക്........

നിനക്ക് കിടക്കാൻ ഇടമുണ്ടോ?

ഉണ്ട്.

കഴിക്കാൻ ഭക്ഷണം......?

അതുമുണ്ട്.

കാത്തിരിക്കാനായി ആരെങ്കിലും?

ഉണ്ട് മാഡം........."എന്റെ റോസിലി"..... അപ്പൻ പോയെപ്പിന്നെ എനിക്ക്‌ വേണ്ടി മാത്രം ജീവിക്കുവല്ലേ.

പിന്നെയെന്നാടാ നിന്റെ പ്രശ്നം?ഒരു പെണ്ണ് നിന്നെയിട്ടിട്ട് പോയതോ? നിന്നെ കാത്തിരിക്കുന്നവർക്ക് വേണ്ടി ജീവിക്കാതെ,നിനക്ക് വേണ്ടി മാത്രം ജീവിച്ച നിന്റെ അമ്മയെ ഓർക്കാതെ നിന്റെ സ്നേഹവും തട്ടിക്കളഞ്ഞു പോയവളെയോർത്ത് സ്വയം നശിക്കുന്ന വിഡ്ഢി.

മാം എന്താ ഇങ്ങനെയൊക്കെ സംസാരിക്കുന്നെ.

പിന്നെ എങ്ങനെ സംസാരിക്കണം. നിന്റെയവസ്‌ഥ അറിഞ്ഞാൽ ചങ്ക് പിടഞ്ഞു മരിച്ചുപോയെന്നിരിക്കും നിന്റെ അമ്മ.നിനക്കറിയിമൊ അത്.

പിന്നെ മൗനമായിരുന്നു.ആ മുറിയിൽ അവന്റെ മൗനം അതായിരുന്നു അർച്ചനയെ വിഷമിപ്പിച്ചതും.പെട്ടന്ന് എന്തോ ആലോചിച്ചെന്നപോലെ അവൻ എഴുന്നേറ്റ് അർച്ചന കൊണ്ടു വച്ച കുപ്പിയുമെടുത്തു കിച്ചണിലേക്ക് നടന്നു.അവർ നോക്കിനിൽക്കെ അവനത് വാഷ് ബിന്നിൽ

💬 Comments

View all comments