Chapter Title : ജീവിതത്തിലെ ചില നേർക്കാഴ്ച്ചകൾ [ആൽബി]
എന്തായിരുന്നിവിടുത്തെ അവസ്ഥ, എന്ത് കോലവാടാ നിന്റെ.ഭക്ഷണം ഒന്നും ഇല്ലാതെ ഇത് മാത്രമല്ലെ സേവ പിന്നെങ്ങനാ"
അവനതിന് മറുപടി നൽകാൻ പാടു പെടുന്നതവൾ കണ്ടു.അവളുടെ മുഖത്ത് നോക്കാൻ അവൻ നന്നേ ബുദ്ധിമുട്ടി.
"എന്താ റിനോഷ് നീയിങ്ങനെ......? എന്തിനാ നീ.......?
അറിയില്ല മാം......
എന്തിനെയും തന്റേടത്തോടെ നേരിടുന്ന നിനക്കിതെന്ത് പറ്റി,എന്ത് പ്രശനത്തിലും മനഃസാന്നിധ്യം കൈ വിടാതെ പരിഹാരം കണ്ടെത്തുന്ന നിന്റെ മനസ്സിനെന്തു പറ്റി.പറയ് നീ....
ആ മനസ്സ് എന്റെ കൂടെയില്ല മാം....... ജീവിതം ഒന്ന് തീർന്നുകിട്ടിയാൽ മതി എന്നാ ഇപ്പൊ ചിന്ത.
ഒന്നങ്ങു തന്നാലുണ്ടല്ലോ? ഇപ്പൊഴും റീനയുടെ ഓർമ്മകളിൽ ജീവിക്കുവാണോ നീയ്.
മാം ഇതെങ്ങനെ..........?
ഞാൻ അവധിക്ക് പോയശേഷം നീ വിളിക്കുമെങ്കിലും നീ ഇങ്ങനെ തല തെറിച്ചു നടക്കുമെന്ന് കരുതിയതല്ല. അവള് പോയതിന് നീയെന്തിനാടാ നശിക്കുന്നത്.
ഞാൻ......ഞാനവളെ അത്രയും സ്നേഹിച്ചിരുന്നു മാം
എടാ നീ...നീയെന്താ പറഞ്ഞുവരുന്നെ
സത്യമാണ് മാം.നിങ്ങളൊക്കെ ഒരു സൗഹൃദമായി കണ്ടിരുന്ന ഞങ്ങളുടെ ഇടയിലുള്ള ഭാവം പ്രണയമായിരുന്നു. ഞങ്ങൾ മറ്റുള്ളവരുടെ മുന്നിലത് സമ്മതിച്ചുതന്നില്ലെന്ന് മാത്രം.ജെസ്സി ചേച്ചിക്കും ഇപ്പൊ മാമിനും മാത്രം ഇതറിയാം.
ജെസ്സിയതെന്നോട് പറഞ്ഞു.അവള് പോയതറിഞ്ഞിരുന്നു.പക്ഷെ നിനക്ക് അവളോട് മുടിഞ്ഞ പ്രേമായിരുന്നു എന്നതും നീയിങ്ങനെ കുടിച്ചു നടക്കുന്നതും അറിയാതെ പോയി. എന്തിനാ നിന്നെ വേണ്ടാത്ത ഒരുവൾക്ക് വേണ്ടി നീയിങ്ങനെ ഉരുകുന്നത്.
പറ്റുന്നില്ല മാം.പച്ചക്കിരിക്കുമ്പോ ആ ഓർമ്മകൾ എന്നെ അലട്ടുന്നു.
അവൾക്ക് നിന്നോടെങ്ങനെ?
അവൾക്കും........
എടാ പൊട്ടാ.......നീ ചെയ്ത കാരുണ്യം കൊണ്ടാ അവൾ കരിയർ മുന്നോട്ട് കൊണ്ടുപോയത്.അല്ലേൽ അവളിന്ന് വെറും ചാരമായിത്തന്നെ കിടന്നെനെ അതൊന്നും ഓർക്കാതെ അവള് പോയെങ്കിൽ നീയെന്തിനാ വെറുതെ നിന്റെ ജീവിതം നശിപ്പിക്കുന്നത്.
ഞാൻ എന്താ പറയുക.അവളൊന്ന്
💬 Comments
View all comments