Chapter Title : ജീവിതത്തിലെ ചില നേർക്കാഴ്ച്ചകൾ [ആൽബി]
വാങ്ങുവാനായി മാത്രം പുറത്തിറങ്ങുന്ന സ്ഥിതി. ഭക്ഷണം പേരിന് മാത്രമൊതുങ്ങി. ശരിക്കും കോലം കെട്ട അവസ്ഥ. അതാണ് അവനെയും തിരക്കിവന്ന അർച്ചനയും ജെസ്സിയും കാണുന്നത്.
ഒരു ദിവസം സന്ധ്യക്ക് ഡ്യുട്ടി കഴിഞ്ഞാണ് അവർ വരുന്നത്.അവർ വരുമ്പോൾ മുറി മുഴുവൻ മദ്യക്കുപ്പി കൊണ്ട് നിറഞ്ഞ അവസ്ഥ.അതിന് അലങ്കാരമായി സിഗരറ്റ് കുറ്റികൾ നിലത്ത് ചിതറിക്കിടക്കുന്നു.കുടിച്ചു ബോധം മറഞ്ഞു കിടക്കുകയാണ് റിനോഷ്.ഒരു വിധത്തിൽ അർച്ചന അവനെ താങ്ങിപ്പിടിച്ചു ഷവറിന് ചുവട്ടിലെത്തിച്ചു.ജെസ്സിയുമുണ്ട് കൂടെ.അവനെ നിലത്തേക്കിരുത്തി ഷവർ തുറന്ന് വിട്ടിട്ടവർ പുറത്തേക്ക് ഇറങ്ങി.
"ശരിക്കൊന്ന് നനയട്ടെ ജെസ്സി.തല നന്നായൊന്ന് തണുക്കുമ്പോൾ കെട്ട് വിട്ടോളും"അർച്ചന ജെസ്സിയോട് പറഞ്ഞു.
തല തണുത്തു തുടങ്ങിയപ്പോൾ അവൻ പതിയെ സ്വബോധത്തിലേക്ക് വന്നു.പതിയെ മദ്യത്തിന്റെ കേട്ട് വിട്ടു തുടങ്ങുന്നതവനറിഞ്ഞു.വാതിൽ ചാരിയിട്ടിരിക്കുകയാണ്.വാതിലിന് പിന്നിലായി ടവൽ കൊളുത്തിയിട്ടുണ്ട് ഒപ്പം മാറാനുള്ള വസ്ത്രങ്ങളും.തല തുവർത്തി പുറത്തേക്കിറങ്ങുമ്പോൾ മുറി വൃത്തിയാക്കുന്ന രണ്ടുപേർ നിൽപ്പുണ്ട്.പണി തീർത്തശേഷം പോകാനുള്ള തയ്യാറെടുപ്പിലാണവർ. വലിയ കവറിൽ മുറിയിലെ കുപ്പിയും ചവറും മറ്റും കെട്ടി കയ്യിലെടുത്താണ് നിൽപ്പ്.ഒന്നും മനസിലാവാതെയവൻ നിൽക്കുമ്പോൾ അർച്ചന ഉള്ളിലേക്ക് വന്ന് അവർക്കുള്ള പണം നൽകി. അതും വാങ്ങിക്കൊണ്ടവർ പോകുന്ന വേളയിലാണ് റിനോക്ക് കാര്യത്തിന്റെ കിടപ്പ് പിടികിട്ടുന്നത്.
ജെസ്സി അപ്പോഴേക്കും പോയിരുന്നു. അവന്റെ മുന്നിലേക്ക് അവൾ വന്നു നിന്നു.ശാന്തഭാവമായിരുന്നു മുഖത്ത്, അതവന് ആശ്വാസം നൽകി.ഒന്നും മിണ്ടാതെ തല കുമ്പിട്ടു നിന്ന അവന്റെ മുന്നിലേക്കവൾ ഒരു കുപ്പി എടുത്തു വച്ചു.
ഇന്നാ........നിനക്കായിട്ട് വാങ്ങിയതാ. ഇനി കെട്ട് വിട്ടെന്ന് കരുതി സങ്കടം ആവണ്ട.
മാം.......ഞാൻ.......
ഇതല്ലേ നിന്റെ സന്തോഷം. ആയിക്കോ.ഞാനൊന്നും പറയുന്നില്ല. അതുകൊണ്ട് ജോലിക്ക് വരാതെ ഇരിക്കുകയും വേണ്ട.
അതല്ല മാം......
"എന്തല്ലെന്ന്.ഞാൻ വന്ന് കേറുമ്പോ
💬 Comments
View all comments