Chapter Title : ജീവിതത്തിലെ ചില നേർക്കാഴ്ച്ചകൾ [ആൽബി]
ഉണ്ടോന്ന് നോക്കിയെ"
ദേഷ്യം മാറാതെ അർച്ചന വീണ്ടും അവനെ തല്ലാൻ ഓങ്ങിയപ്പോൾ ജെസ്സി പിടിച്ചുമാറ്റി.
വിട് ജെസ്സി,ഇവന്റെ തോന്യാസത്തിന് കണ്ണടച്ച് കൊടുത്തത് കൊണ്ടാ ഇപ്പൊ ഇങ്ങനെ നിന്ന് പറയുന്നെ. ജെസ്സി കണ്ണടച്ച് കൊടുത്തത് കൊണ്ടാ ഇവനിന്ന് കിടന്ന് കുന്തലിപ്പ് കാട്ടുന്നെ.ഇനി വിട്ടാൽ പറ്റില്ല.
വിടണ്ടാ......നിങ്ങളുടെ ഇഷ്ട്ടം പോലെ ചെയ്യ്.
"നിന്നെ ഞാൻ" അർച്ചന കിടന്നു ചീറുകയായിരുന്നു.ജെസ്സിയവരെ വട്ടം പിടിച്ചിട്ടുണ്ട്.
"ഒന്നിറങ്ങി പോ റിനോ,ഒന്ന് പറഞ്ഞാ കേൾക്ക്"സഹികെട്ട് ജെസ്സിയും അവന് നേരെ തിരിഞ്ഞു.
എന്തോ പറയാൻ വന്ന അവൻ അത് അതേപോലെ വിഴുങ്ങി.ഇരച്ചുവന്ന ദേഷ്യം കടിച്ചമർത്തിക്കൊണ്ട് അർച്ചന കുതറുന്നുണ്ട്.ജെസ്സിയവരെ പിടിച്ചുനിർത്താൻ പാടുപെടുന്നു.
"എന്നാ നോക്കി നിക്കുവാടാ.നിന്നോട് ഇറങ്ങിപ്പോകാൻ പറഞ്ഞതല്ലെ" അർച്ചന അലറുകയാണ്.
വാശിമൂത്ത റിനോഷ് വാതിലും വലിച്ചടച്ചുകൊണ്ട് പുറത്തേക്ക് നടന്നു.ഉച്ചത്തിൽ വാതിലടയുന്ന ശബ്ദം കേട്ട് പുറത്ത് നിന്നിരുന്ന ചില ആളുകളും മറ്റ് ജീവനക്കാരും ഒരു ഞെട്ടലോടെ അവന്റെ പോക്ക് നോക്കിനിന്നു.കലിയടക്കാൻ പാടുപെട്ട്,ദേഷ്യം തീർക്കാൻ എന്ന വണ്ണം കയ്യിലെ വെള്ളക്കുപ്പി നിലത്തെക്ക് വലിച്ചെറിയുകയായിരുന്നു അർച്ചനയപ്പോൾ. ***** അർച്ചനയുടെ നിർദേശം പോലെ റിനോഷിനെതിരെ പരാതി റിപ്പോർട്ട് ചെയ്തു.ജോലിയിൽ പാളിച്ചകൾ വരാത്തതിനാലും,മുൻകാലങ്ങളിലെ പ്രവർത്തനമികവും ഗുഡ് വില്ലും മൂലം ശിക്ഷ പതിനഞ്ചു ദിവസത്തെ സസ്‌പെൻഷനിലൊതുങ്ങി.
ആ സമയങ്ങളിൽ അവനാർക്കും മുഖം കൊടുക്കാതെ തന്റെ മുറിയിൽ തന്നെ കൂടി.ഒറ്റക്കിരിക്കാനായി അവൻ ആഗ്രഹിച്ചു.ആദ്യം തന്നിൽ നിന്നും ആയിരുന്നെങ്കിൽ ഇപ്പോൾ ചുറ്റുപാടുകളിൽ നിന്നുപോലുമവൻ ഒളിച്ചോടാൻ ശ്രമിക്കുന്നു.
ദിവസങ്ങൾ പിന്നിട്ടുകൊണ്ടിരുന്നു. ശിക്ഷയുടെ കാലാവധി കഴിഞ്ഞും അവൻ ജോലിക്ക് കയറാതെ നടന്നു. അങ്ങനെയൊരാൾ അവിടെയുണ്ട് എന്നുപോലും അറിയാത്ത അവസ്ഥ. റോസിലി എന്നും വിളിക്കുന്നത് കാരണം ചടങ് തീർക്കാനായി അല്പം സംസാരിക്കും. മദ്യം
💬 Comments
View all comments