0%

Chapter Title : ജീവിതത്തിലെ ചില നേർക്കാഴ്ച്ചകൾ [ആൽബി]

Author : alby Read All Parts 537

പറയുന്നത് കേട്ടിട്ടും ഞാൻ ഇത്രേം കരുതിയതല്ല.പക്ഷെ ഇപ്പോൾ നേരിട്ട് ബോധ്യപ്പെടുകയും ചെയ്തു.

അത് ഡോക്ടറെ ഈയൊരു തവണ ഒന്ന് കണ്ണടക്ക്.....

ഇല്ല സിസ്റ്ററെ......ഇത്രേം നാളും ജെസ്സി കണ്ണടച്ചതുകൊണ്ടാ ഇവനിങ്ങനെ അഹങ്കാരം കാണിക്കുന്നത്.അന്നേ റിപ്പോർട്ട്‌ ചെയ്യണമായിരുന്നു.ഏത്ര രോഗികള് വരുന്നതാ,ഇവന് ബോധം ഇല്ലാതെ വല്ലോം പറ്റിയാൽ ആര് സമാധാനം പറയും.

ശരിയാണ് മാം,സമ്മതിക്കുന്നു.കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഒരു പരാതിപോലും ആരും കൊടുത്തിട്ടില്ല കൗണ്ടർ ഡ്യുട്ടിയായത് കൊണ്ട് പേഷ്യന്റ്സുമായുള്ള കോൺടാക്ടും കുറവാ.

എന്ത് പറഞ്ഞിട്ടും കാര്യമില്ല ജെസ്സി. ഇവന്റെ കാര്യത്തിൽ എന്ത് ചെയ്യണം എന്നെനിക്ക് അറിയാം.

"എന്നാ പോയി ചെയ്യ്"അത്ര നേരം നിശബ്ദനായിരുന്ന റിനോഷിന്റെ ഒച്ച അവിടെയുയർന്നു.

കണ്ടില്ലേ ജെസ്സി അവന്റെ.......ഇവൻ ആരാന്നാ വിചാരം.ഇവനെ ഈ കോലത്തിൽ ഡ്യുട്ടി ചെയ്യിക്കണ്ട. ഇറക്കി വിട്,എന്നിട്ട് ഇൻസിഡന്റ് റിപ്പോർട്ട്‌ ചെയ്യ്.

"അവനിനി ചെയ്യില്ല മാം അത്രക്കും വേണോ"ജെസ്സി ഒന്ന് കൂടി ശ്രമിച്ചു നോക്കി.

പറയുന്നത് കേൾക്ക് ജെസ്സി.ഇവനീ കോലത്തിൽ ജോലി ചെയ്യണ്ട.ലഞ്ച് കഴിഞ്ഞു ഡോക്ടർ വിനയ് ഒന്ന് വന്നോട്ടെ,എന്നിട്ട് രണ്ടാളും കൂടിയീ ഇൻസിഡന്റ് റിപ്പോർട്ട്‌ ചെയ്യ്.

ചേച്ചി ചെയ്യണം ചേച്ചി.ഞാൻ കാരണം ചേച്ചിക്കൊരു പ്രശ്നം വേണ്ട.ആർക്കാന്ന് വച്ചാൽ റിപ്പോർട്ട്‌ ചെയ്തോ.വിളിപ്പിക്കുമ്പഴ് ഒന്നറിയിച്ച മതി,വന്നോളാം.

"എത്രയൊക്കെയായാലും നിന്റെ വാചകത്തിന് കുറവൊന്നുമില്ലേ റിനോഷ്"അവന്റെ പറച്ചിൽ ഇഷ്ട്ടം ആകാതെ ദേഷ്യത്തിൽ തന്നെയാണ് അർച്ചന.

എന്റെ സ്വകാര്യതയാണ് മാഡം ഞാൻ എന്ത് ചെയ്യണം,എങ്ങനെ നടക്കണം എന്നൊക്കെ.അതിലാരും തലയിടണ്ട.

അവൻ പറഞ്ഞു നിർത്തിയതും കലി പൂണ്ടുനിന്ന അർച്ചനയുടെ കൈ അവന്റെ മുഖത്ത് പതിഞ്ഞിരുന്നു. "സിസ്റ്ററെ എന്താ അവന്റെയഹങ്കാരം എന്ന് നോക്കിയെ.എന്തോ വലിയ കാര്യ ചെയ്യുകയാണെന്ന ദാഷ്ട്ര്യം. പറയുന്നത് കേട്ടില്ലെ.ഇത്രയൊക്കെ ചെയ്തിട്ടും വല്ല കൂസലും

💬 Comments

View all comments