0%

Chapter Title : ജീവിതത്തിലെ ചില നേർക്കാഴ്ച്ചകൾ [ആൽബി]

Author : alby Read All Parts 545

കച്ചവടം ഉറപ്പിച്ച പെണ്ണിനെയും പുറകിലിരുത്തി ഇരുട്ടിലേക്ക് മറയുന്ന കാഴ്ച്ച കണ്ട് അവനത്ഭുതമൊന്നും തോന്നിയില്ല.ഒന്ന് രണ്ടുപേർ പിന്നെയും അവശേഷിച്ചു.

കുറച്ചു നേരം അവനങ്ങനെ നിന്നു. അവസാന പുഷ്പവും പോകുന്നതും കണ്ട് നിന്ന അവന്റെ തോളിലൊരു കൈ അമർന്നു.ഒന്ന് ഞെട്ടിയ റിനോ തിരിഞ്ഞു നോക്കി.വെളുക്കനെ ഒരു ചിരിയുമായി ഒരു മധ്യവയസ്കൻ.

"എന്താടോ"അവൻ കടുപ്പിച്ചാണത് ചോദിച്ചത്.

ചൂടാവാതെ സാറേ,ഒരു സഹായം ചെയ്യാന്ന് വച്ചപ്പോൾ....

എനിക്ക്‌ ഒരു സഹായവും വേണ്ടെങ്കി

സാറിന്റെ പേടിയെനിക്ക് മനസിലായി, കുറെ നേരമായി ഞാൻ കാണുവല്ലേ സാറിന്റെ ബസ്റ്റോപ്പിലേക്കുള്ള നോട്ടവും നിൽപ്പും ഒക്കെ.എന്റെ കയ്യിൽ നല്ല പിള്ളേരുണ്ട് സാറെ,ഏത് ടൈപ്പ് വേണോന്ന് മാത്രം പറഞ്ഞാൽ മതി.കോളേജ് പിള്ളേര് തൊട്ട് വീട്ടമ്മമാർ വരെ കസ്റ്റടിയിലുണ്ട്.സാറ് മുറിയെടുക്കുമെങ്കിൽ അങ്ങനെ, അല്ലെ പറ്റിയ സ്ഥലം കയ്യിലുണ്ടെന്ന്.

ചേട്ടാ ആളെ വിട്.എന്നെ കണ്ടാൽ പൂശാൻ മുട്ടി നിക്കുവാന്ന് തോന്നുവൊ.

സാറെ......ഞാനിതിൽ വന്നിട്ട് കാലം കുറച്ചായി.സാറിന്റെ നിപ്പും ഭാവവും കണ്ടാൽ അറിഞ്ഞൂടെ.ഇനി പെണ്ണ് വേണ്ടങ്കിൽ മറ്റവന്മാരുമുണ്ട് സാറേ.

ചേട്ടാ.......ചേട്ടന് ആള് തെറ്റി.എന്റെ കൈ മെനക്കെടുത്തെണ്ട എങ്കിൽ പോ.ചെന്ന് പെണ്ണിന്റെ നിഴലടിച്ചാൽ രക്തയോട്ടം കൂടുന്ന ആരെയെങ്കിലും കിട്ടുവോന്നു നോക്ക്.

അവൻ തനിക്കുള്ള ഇരയല്ലന്ന് പിടി കിട്ടിയതും അയാൾ അവനെ കുറച്ചു പുലഭ്യം പറഞ്ഞുകൊണ്ട് ഇരുട്ടിലേക്ക് നടന്നു.സമയം മെനക്കെടായതിന്റെ വൈക്ലഭ്യം അയാളുടെ മുഖത്ത് ഉണ്ടായിരുന്നു.അല്പം കൂടി അവിടെ നിന്ന റിനോഷ് മിച്ചമിരുന്ന വെള്ളം കൊണ്ട് മുഖം കഴുകി തന്റെ ബുള്ളറ്റും എടുത്തു മുന്നോട്ട് നീങ്ങി.

റോഡിലെ തിരക്കുകൾ കുറഞ്ഞു വരുന്നുണ്ട്.അല്പം കൂടി യാത്ര ചെയ്ത അവൻ എത്തിയത് റെയിൽവേ സ്റ്റേഷൻ പരിസരത്താണ്.അവിടെ നല്ല തിരക്കുണ്ട്,ഡൽഹിയിലെ പ്രധാന സ്റ്റേഷനിൽ ഒന്നാണത്

💬 Comments

View all comments