0%

Chapter Title : ജീവിതത്തിലെ ചില നേർക്കാഴ്ച്ചകൾ [ആൽബി]

Author : alby Read All Parts 546

എന്ന കാരണം കൊണ്ട് തന്നെ.സ്റ്റേഷൻ പരിസരം യാത്രക്കാരെയും ചെറു കച്ചവടക്കാരെയും കൊണ്ട് ബഹള മയമാണ്. ചെറിയ തട്ടുകടകളിൽ ബേൽ പൂരിമുതൽ ഓംലറ്റ്,പുഴുങ്ങിയ മുട്ട തുടങ്ങി ചിക്കൻ ബിരിയാണി വരെ ആ വഴിയോരത്തു ലഭിക്കും. കബാബ് വിഭവങ്ങൾ വേറെയും. കൂടാതെ ചായയുമായി മറ്റുചിലർ. ട്രെയിനിൽ ഉപയോഗിക്കാനുള്ള ഉൾപ്പന്നങ്ങളുമായി വേറെയുമുണ്ട്. ആകെ വഴിവാണിഭക്കാരെക്കൊണ്ട് രാത്രിയും ബഹളമയമാണ്.

അവനാ വഴി വക്കിൽ വണ്ടിയൊതുക്കി അടുത്തു കണ്ട കാപ്പിക്കടയിലേക്ക് കയറി.അവിടെ നിന്നും ഒരു മസാല കാപ്പിയും ഒരു ബണ്ണും കഴിച്ചുകൊണ്ട് അവൻ ചുറ്റിലും നോക്കി.തൊട്ടടുത്തു തന്നെ ആയി ഒരു ടാക്സി സ്റ്റാൻഡുണ്ട്. ചില യാത്രക്കാർ ടാക്സിക്കാരോട് വില പേശുന്നു,ചിലർ ഒരു സവാരി ലഭിക്കാനായി സ്റ്റേഷനിൽ നിന്നും പുറത്തേക്ക് വരുന്നവരെ ചാക്കിടുന്നു അവൻ ചായ ഊതി കുടിച്ചുകൊണ്ട് അതൊക്കെ നോക്കിക്കാണുകയാണ്

ഇങ്ങനെയും കുറെ ജീവിതങ്ങൾ. ഇരുട്ടിലും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പാടുപെടുന്നവർ, അവൻ മനസ്സിലോർത്തു.ഈ തിരക്കുകളുടെ ഇടയിൽ അല്പം ചിലവഴിക്കാം എന്നവൻ കരുതി. രാത്രിയിൽ കൂടുതൽ ഡ്രൈവ് ചെയ്യാനൊരു മടി.അർച്ചന പറഞ്ഞത് പോലെ ഇതുപോലെയുള്ള ഇടങ്ങളിൽ ചിലത് ഒളിച്ചിരുപ്പുണ്ടാവും എന്നവന് തോന്നി.

'ചേട്ടാ ഇവിടെ പാർക്കിങ് എവിടെയാ" ചായയുടെ പൈസ നീട്ടിക്കൊണ്ടാണ് അവനത് ചോദിച്ചത്.

"അത് അപ്പുറത്തെ എന്ട്രൻസിലാ മോനെ."പൈസ വാങ്ങി പെട്ടിയിൽ ഇട്ടുകൊണ്ടാണ് അയാൾ പറഞ്ഞത്.

അതല്പം ചുറ്റണ്ടേ ചേട്ടാ.തത്കാലം ഇവിടെ എവിടെയെങ്കിലും വക്കാൻ പറ്റുമോ.

റിസ്ക് വേണ്ട മോനെ,പാർക്കിങ് തന്നെയാ നല്ലത്.വല്ലിടത്തും കൊണ്ട് വച്ചിട്ട് വല്ലോം പറ്റിയാൽ പറഞ്ഞിട്ട് പിന്നെ എന്നാ കാര്യം.

അതും ശരിയാണെന്നവൻ ഓർത്തു. ഒരിക്കൽ കൂടി അവൻ ചുറ്റിലും നോക്കി.യാത്രക്കാരിൽ ചിലർ തന്റെ ഉറ്റവരോടൊപ്പമൊ അല്ലാതെയൊ

💬 Comments

View all comments