0%

Chapter Title : ജീവിതത്തിലെ ചില നേർക്കാഴ്ച്ചകൾ [ആൽബി]

Author : alby Read All Parts 547

വന്നിറങ്ങുന്നുണ്ട്.ഒപ്പം ചിലർ അടുത്ത് കണ്ട ലിക്കർ ഷോപ്പിൽ നിന്നും ഒന്ന് മിനുങ്ങി യാത്രയുടെ ഇടയിൽ ചാർജ് ചെയ്യാനുള്ളത് വാങ്ങിക്കൊണ്ടുമാണ് അകത്തേക്ക് കയറുന്നത്.പക്ഷെ പത്തിന് ശേഷം വിൽപ്പന ബ്ലാക്കിൽ ആണെന്ന് മാത്രം ഇതറിയുന്ന പോലീസുകാർ ആ ചെറു ദ്വാരത്തിലൂടെ കയ്യിടുമ്പോൾ കൃത്യം ആയി അവർക്കുള്ള പടിയും കയ്യിൽ കൊടുക്കുന്നുണ്ട്.

ഇതിനിടയിലൂടെയും ഭിന്നലിംഗക്കാർ അണിഞ്ഞൊരുങ്ങി നടക്കുന്നുണ്ട് ചിലർ അവരെ ആട്ടി ഓടിക്കുന്നു,മറ്റു ചിലർ പണം കൊടുത്ത് ഒഴിവാക്കുന്നു ചില വിദ്വാൻമാർ അവരെ സമീപിച്ചു സംസാരിക്കുന്നു.ചില വേന്ദ്രൻമാർ സുന്ദരിമാരെ തേടി നടക്കുന്നു. ഇതിന്റെയൊക്കെ ഇടയിൽ ചില ചിര പരിചിത മുഖങ്ങൾ കണ്ടത് അവന് ഒരു ഞെട്ടലിനേക്കാൾ ഉപരി ഒരുതരം മരവിപ്പായിരുന്നു.

യാത്രക്കാരുടെ ഇടയിലൂടെ പോലീസ് ലാത്തിയും തൂക്കി നടക്കുന്നു.വിസിൽ അടിച്ചും ലാത്തി വീശിയും കൂട്ടം കൂടി നിൽക്കുന്നവരെ അവർ ഓടിക്കുന്നു.

അയാൾ കൊടുത്ത ബാക്കിയും വാങ്ങി കീശയിലിട്ട് അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു.അല്പം ബ്ലോക്കുണ്ട്. ആ തിരക്കിലൂടെ അവൻ വണ്ടി മുന്നോട്ടെടുത്തു,അതെ സമയം ഒരാൾ അവന്റെ വണ്ടിയിൽ തട്ടി വീണതും ഒരുമിച്ചായിരുന്നു.പുറകെ കുറച്ചുപേരുണ്ട്.അവരിൽ നിന്നും ഓടിരക്ഷപെടാനുള്ള തത്രപ്പാടിലാണ് അയാൾ.നിലത്തുവീണ അയാളെ അവർ വലിച്ചുകൊണ്ട് പോയി. മോഷണ ശ്രമമാണ്,തിരക്കേറിയ നിരത്തുകളിലും മറ്റുമുള്ള സ്ഥിരം ഏർപ്പാട്.അവനത് ശ്രദ്ധിക്കാതെ മുന്നോട്ട് നീങ്ങി. ***** പാർക്കിംങ്ങിൽ വണ്ടിയും വച്ച് റിനോ അകത്തേക്ക് നടന്നു.പ്ലാറ്റ്‌ ഫോം ടിക്കറ്റ് എടുത്തശേഷം സ്റ്റേഷനുള്ളിൽ കയറി.ചില യാത്രക്കാർ നിലത്ത് വിരിപ്പ് വിരിച്ചു കിടന്ന് ഉറങ്ങുന്നു. അവരിൽ സ്ത്രീകളും കുട്ടികളും വരെയുണ്ട്.നോർത്തിലെ ചില ഉൾ നാടുകളിൽ പോകാനുള്ളവരാകും അവരൊക്കെ.അത്തരം കാഴ്ച്ചകൾ സാധാരണയാണ്.

നിർത്താതെയുള്ള ട്രെയിനിന്റെ അറിയിപ്പ് ശബ്ദം കേൾക്കാം.ഉള്ളിൽ പ്ലാറ്റ്‌ ഫോമുകളിലും സാമാന്യം തിരക്കുണ്ട്.രാത്രിയിലും

💬 Comments

View all comments