0%

Chapter Title : ജീവിതത്തിലെ ചില നേർക്കാഴ്ച്ചകൾ [ആൽബി]

Author : alby Read All Parts 549

ഈ വൃദ്ധന് പിറകെ.

ഒന്നുല്ല ബാബാ വെറുതെ......

വെറുതെ അല്ലന്ന് എന്റെ മനസ്സ് പറയുന്നു.

ഹേയ് ഒന്നുല്ല ബാബാ.രാത്രി വൈകി, എന്നിട്ടും ജോലി ചെയ്യുന്നത് കണ്ടപ്പോ ഒന്ന് സംസാരിക്കണം എന്ന് തോന്നി.

ഈ വൃദ്ധനോട്‌ എന്ത് സംസാരിക്കാൻ

വിരോധം ഇല്ലെങ്കിൽ അങ്ങോട്ടിരുന്നാലൊ.

സാധിക്കില്ല കുഞ്ഞേ,വല്ല ചുമടും കിട്ടുവോന്നു നോക്കട്ടെ.ആവശ്യം ഒരുപാടുണ്ടെ.

അധികം സമയം വേണ്ട ബാബാ. അതിനിടയിൽ നിങ്ങൾക്ക് ഏത്ര കൂലി കിട്ടുവോ അത് ഞാൻ തന്നാൽ മതിയോ.

"വേണ്ട കുഞ്ഞേ.അത് ശരിയാവില്ല" അയാൾ അവനെയും തഴഞ്ഞു നടന്നകന്നു.പക്ഷെ അവനയാളുടെ പിറകെ തന്നെ കൂടി.കുറച്ചു നേരം അയാൾ നടന്നിട്ടും ആരും അയാളെ വിളിച്ചില്ല.അയാൾ നോക്കുമ്പോൾ റിനോഷ് പിന്നാലെയും.

എന്താ മോനെ വീണ്ടും എന്റെ പിന്നാലെ തന്നെ.

ബാബാ നല്ല ക്ഷീണമുണ്ടല്ലോ.അല്പം ഇരിക്ക്,അത്രേം സമയം എങ്കിലും ഒന്ന് സംസാരിച്ചുകൂടെ.

മനസില്ലാ മനസോടെ അയാൾ അവനൊപ്പമിരുന്നു."ബാബ രാവിലെ മുതൽ ഇവിടെ ഉണ്ടല്ലേ,ആരോ പറയുന്നത് കേട്ടതാ"ഒരു തുടക്കം പോലെ അവൻ ചോദിച്ചു.

"മ്മ്മ്മ്"ഉത്തരം ഒരു മൂളലിൽ ഒതുങ്ങി.

എന്തിനാ ഇത്രയും.......

അയാളൊന്നും മിണ്ടിയില്ല.നന്നേ ക്ഷീണമുണ്ട്,അതൊന്നു നോക്കിയാൽ തന്നെ മനസിലാവും.

"ബാബാ........വല്ലതും കഴിച്ചതാണോ"

അയാൾ വീണ്ടും മിണ്ടാതെയിരുന്നു. അവനൊരു ചായ വാങ്ങി നീട്ടി.ആദ്യം ഗൗനിക്കുകപോലും ചെയ്യാതിരുന്ന ആ വൃദ്ധൻ അവന്റെ ചിരിയോടെ ഉള്ള മുഖം കണ്ടപ്പോൾ മനസില്ലാ മനസോടെ അത് വാങ്ങിക്കുടിച്ചു. അത് കുടിക്കുമ്പോഴുള്ള അയാളുടെ കണ്ണുകളിലെ സംതൃപ്തി മാത്രം മതിയായിരുന്നു അവനുള്ള പ്രതിഭലം. ചായ കുടിച്ചു തീർന്നതും അവൻ കയ്യിൽ പിടിച്ചുകൊണ്ട് അടുത്ത് കണ്ട കാന്റീനിലേക്ക് നടന്നു. അയാളുടെ വാക്കുകൾക്ക് ചെവി കൊടുക്കാതെ അവൻ അവിടെ ഇരുപ്പിടത്തിൽ സ്ഥാനം പിടിച്ചു. നിമിഷങ്ങൾക്കുള്ളിൽ

💬 Comments

View all comments