Chapter Title : ജീവിതത്തിലെ ചില നേർക്കാഴ്ച്ചകൾ [ആൽബി]
ചൂട് പൂരി മസാല ആ വൃദ്ധന് മുന്നിൽ നൽകപ്പെട്ടു.
എന്തിനാ മോനെ ആരെന്ന് പോലും അറിയാതെ എനിക്ക് വേണ്ടി.
ഞാൻ ചോദിച്ചില്ലല്ലോ.ചോദിച്ചത് പറഞ്ഞും ഇല്ല.പറയാൻ ഇഷ്ട്ടം ഇല്ല എങ്കിൽ വേണ്ട,പക്ഷെ ഈ ഭക്ഷണം വേണ്ട എന്ന് വെക്കരുത്.
അയാൾ പിന്നെയൊന്നും മിണ്ടിയില്ല. സാവധാനം അത് കഴിച്ചുതീർത്തു. അതും നോക്കിയിരിക്കുമ്പോൾ അയാൾ എന്തിന് എന്നുള്ള ചോദ്യം അപ്പോഴും അവനെ അലട്ടിക്കൊണ്ടിരുന്നു.
കൈ കഴുകി പുറത്തേക്ക് വരുമ്പോൾ അവൻ പണം കൊടുത്തു കഴിഞ്ഞിരുന്നു.അയാൾ പോക്കറ്റിൽ നിന്നും കുറച്ചു മുഷിഞ്ഞ നോട്ടെടുത്ത് അവന് നേരെ നീട്ടി.
ബാബാ എന്തായിത്?
വെറുതെ കഴിച്ചു ശീലമില്ല മോനെ.
എനിക്കിത് വേണ്ട.ഞാൻ വാങ്ങില്ല. ഒരുത്തരം മാത്രം മതി.എന്തിനാ ഈ പ്രായത്തിലും ഇങ്ങനെ രാവും പകലും ഇല്ലാതെ......
ജനിപ്പിച്ച മക്കൾക്ക് വേണ്ടെങ്കിൽ എന്ത് ചെയ്യാനാ മോനെ?
ആ ഒരു വാചകം മാത്രം പറഞ്ഞുകൊണ്ട് അയാൾ അവിടെനിന്നും നടന്നു നീങ്ങി.അവൻ പിന്നാലെ ചെന്ന് വിളിച്ചു, എങ്കിലും അതിന് ചെവി കൊടുക്കാതെ അയാൾ ദൂരേക്ക് നടന്നകന്നു. ചിലപ്പോൾ അയാൾക്ക് അതിൽ കൂടുതൽ പറയാൻ താത്പര്യം ഉണ്ടായിരിക്കില്ല.അല്ലെങ്കിൽ അതിൽ തന്നെ എല്ലാം അടങ്ങിയതുമാവാം.
ആ പോക്ക് നോക്കി നിക്കേ അവന് തന്നോട് തന്നെ പുച്ഛം തോന്നി.ഒരു തരം അപകർഷത.മെച്ചപ്പെട്ട ജീവിതസാഹചര്യം ഉണ്ടായിട്ടും തനിക്കുവേണ്ടി മാത്രം ജീവിക്കുന്ന അമ്മ കാത്തിരുന്നിട്ടും ഒരു പെണ്ണിനെയോർത്തു സ്വയം നശിക്കുന്ന വിഡ്ഢിത്തരത്തെ ഓർത്ത് ലജ്ജിച്ച നിമിഷം.കുറച്ചു നേരം അവൻ അവിടെ ആ ബെഞ്ചിലിരുന്നു പുലർച്ചെ തിരിച്ചുപോരുമ്പോൾ റീന എന്ന ഓർമ്മ പോലും മനസ്സിന്റെ ഏതൊ കോണിൽ അവൻ കുഴിച്ചു മൂടിയിരുന്നു. ***** തിരികെയെത്തുമ്പോൾ അവനെയും കാത്ത് ഹോസ്പിറ്റൽ
💬 Comments
View all comments