0%

Chapter Title : ജീവിതവും ജീവിത മാറ്റങ്ങളും 2 [മിക്കി]

Author : മിക്കി Read All Parts 1K

വീടിന്റെ മുറ്റത്തെ ലൈറ്റ് അവർ അണയ്ക്കാറേയില്ല, വെളുക്കുന്നതുവരെ ഇലക്ട്രിക് പോസ്റ്റിൽ കത്തി കിടക്കുന്ന ട്യൂബ് ലൈറ്റ്പോലെ അനിയേട്ടന്റെ വീടിന്റെ മുറ്റത്തെ ലൈറ്റ് നേരം വെളുക്കുന്നതുവരെ കത്തി കിടക്കാറാണ് പതിവ്, ഒന്നെങ്കിൽ വീടിന്റെ മുൻപിലെ ലൈറ്റ്, അല്ലെങ്കിൽ വീടിന്റെ പിന്നിലെ കക്കൂസിന്റെ ഫ്രണ്ടിലെ ലൈറ്റ് ഇതിൽ ഏതെങ്കിലുമൊന്ന് കത്തി കിടക്കും, ഇന്ന് പക്ഷെ വീടിന്റെ ഫ്രണ്ടിലും വീടിന്റെ പിന്നിലും ലൈറ്റ് ഓഫ്‌ ആയിരുന്നു.

ഫോണിന്റെ flash ലൈറ്റും ഓൺ ചെയ്ത് വീടിന്റെ സിറ്റൗട്ടിലേക്ക് കയറിയ ഞാൻ ചാരിയിട്ടിരുന്ന മെയിൻ ഡോർ തുറന്ന് ഉള്ളിലേക്ക് കയറി, അമ്മയുടെ റൂമിലേക്ക്‌ ഒന്ന് എത്തിനോക്കി, ഞാൻ വന്നതൊന്നും അറിഞ്ഞിട്ടില്ല കിടന്ന് ഉറങ്ങുകയാണ് പാവം. നേരെ എന്റെ റൂമിലേക്ക് എത്തിയ ഞാൻ കാറ്റ് കേറാൻവേണ്ടി എന്റെ റൂമിന്റെ ജനൽ തുറന്നിട്ടു, ടീഷർട്ട് ഊരി കട്ടിലിന്റെ ഒരു മൂലയ്ക്ക് എറിഞ്ഞ് കേറ്റിയശേഷം ലൈറ്റും ഓഫ്‌ ചെയ്ത് ഞാൻ കേറി കിടന്നു..

ഒരു ഇരുപത് മിനിറ്റ് കഴിഞ്ഞുകാണും കണ്ണിലേക്ക് ഉറക്കംകേറി വന്ന ഞാൻ പട്ടികുര കേട്ട് വീണ്ടും കണ്ണ് തുറന്നു.

“ഈ മൈരുങ്ങൾക്കൊക്കെ രാത്രി ഉറക്കവൊന്നും ഇല്ലെ”
എന്ന് പിറുപിറുത്തുകൊണ്ട് ബെഡ്ഷീറ്റ് എടുത്ത് തലവഴി മൂടി കിടന്നു…. അപ്പഴാണ് വീടിന്റെ മുറ്റത്ത് ആരോ നടക്കുന്നതിന്റെ കൽപെരുമാറ്റം ഞാൻ കേട്ടത്..

ബെഡ്ഷീറ്റ് എടുത്ത് മാറ്റിയ ഞാൻ കട്ടിൽ നിന്നും എഴുന്നേറ്റു, റൂമിലെ ലൈറ്റ് ഓൺ ചെയ്ത ശേഷം ജനലിന്റെ സൈഡിൽ വന്ന്നിന്ന് പുറത്തേക്ക് നോക്കി.. പുറത്ത് ഇരുട്ടായതുകൊണ്ട് ശെരിക്കും ഒന്നും കാണാൻ കഴിയുന്നുണ്ടായിരുന്നില്ല, ഞാൻ വീണ്ടും ചുറ്റിനുമൊന്ന് നോക്കി..! ഒരു പൂടയും കാണാനില്ല.

തിരിഞ്ഞ് നടന്ന ഞാൻ നേരെ

💬 Comments

View all comments