Chapter Title : ജീവിതവും ജീവിത മാറ്റങ്ങളും 2 [മിക്കി]
ചെന്ന് ലൈറ്റ് അണച്ചശേഷം ബെഡ്ഡിലേക്ക് കയറി കിടക്കാൻ തുടങ്ങിയതും…. വീടിന്റെ മുറ്റത്തൂടെ ആരോ ഓടുന്ന ശബ്ദം ഞാൻ കേട്ടു, എന്റെ മുറിയിലെ ലൈറ്റ് അണയാൻ കാത്തിരുന്നതുപോലെ..
കട്ടിൽ നിന്നും ചാടിയിങ്ങിയ ഞാൻ വേഗംതന്നെ ഹാളിലേക്ക് ഓടിചെന്നു, ലൈറ്റ് ഇടാതെതന്നെ ഡോർ പതിയെ തുറന്ന് സിറ്റൗട്ടിലേക്ക് ഇറങ്ങി, തൂണിന്റെ സൈഡിൽ മറഞ്ഞുനിന്നു.
ആരോ ഒരാൾ അനിയേട്ടന്റെ വീടിന്റെ മുറ്റത്തുനിന്നും വീടിന്റെ മുൻപിലെ ഇരുട്ട് നിറഞ്ഞ റോഡിലേക്ക് ഓടിമറയുന്നത് ശെരിക്കും ഞാൻ കണ്ടു.
ഇരുട്ടിൽ മുഖം വെക്തമായി കാണാൻ കഴിയാത്ത ആ വെക്തി ആരായിരിക്കും എന്ന് ചിന്തിച്ച് നിൽക്കുമ്പഴാണ്… ഇരുട്ടിലേക്ക് മറഞ്ഞ ആ രൂപം അതേ സ്പീഡിൽ തിരികെ വീണ്ടും അനിയേട്ടന്റെ വീടിന്റെ മുറ്റത്തേക്ക് വന്നത്, മുറ്റത്തുനിന്നും കുനിഞ്ഞ് എന്തൊ എടുത്ത ശേഷം ആ രൂപം വീണ്ടും തിരിഞ്ഞ് നടക്കാൻ തുടങ്ങിയതും.
ആ രൂപത്തിന്റെ അടുത്തേക്ക് ഒരു പതർച്ചയോടെ ഓടിവന്ന ആളെ കണ്ട് ഞാൻ ഞെട്ടിതരിച്ചുപോയി..
‘കൃപേച്ചി..
“അത് ആരായാലും ഇന്ന് രണ്ടിന്റേം കള്ളകളി ഞാൻ അവസാനിപ്പിക്കും”
എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ അവരുടെ അടുത്തേക്ക് ഓടിയിറങ്ങാൻ തുടങ്ങിയതും… കൃപേച്ചിയുടെ കയ്യിലിരുന്ന ഫോണിന്റെ ഡിസ്പ്ലേയുടെ വെളിച്ചത്തിൽ ചേച്ചിയുടെ മുൻപിൽ നിൽക്കുന്ന ആ രൂപത്തിന്റെ മുഖം ഞാൻ വളരെ വെക്തമായി കണ്ടു..
ആ വെക്തിയെ കണ്ട് സ്തംഭിച്ചുപോയ ഞാൻ ഒരു കൽ പ്രതിമയെപോലെ അവിടെ തറച്ച് നിന്നുപോയി.
(തുടരും)
കഥയുടെ ഈ പാർട്ട് ഇഷ്ട്ടപെട്ടെങ്കിൽ ലൈക്ക് ചെയ്യുക അഭിപ്രായം എന്തുതന്നെ ആണെങ്കിലും അറിയിക്കുക…
❤️മിക്കി
💬 Comments
View all comments