0%

Chapter Title : ജീവിതവും ജീവിത മാറ്റങ്ങളും [മിക്കി]

Author : മിക്കി Read All Parts 845

അരയിൽ ഇരുന്ന മദ്യകുപ്പി ബാക്ക് സീറ്റിന്റെ അടിയിൽ ആക്കിയ ശേഷം വണ്ടി സ്റ്റാർട്ട്‌ ചെയ്തു, അപ്പഴേക്കും അനിയേട്ടനും ഫ്രണ്ടിലെ മറു സീറ്റിൽ കയറി ഇരുന്നു, വണ്ടി ഞാൻ പതിയെ മുറ്റത്തുനിന്നും കോൺക്രീറ്റ് റോഡിലേക്കിറക്കി, അവിടുന്ന് ഒരു 70 മീറ്റർ കഴിഞ്ഞ് ടാർ ഇട്ട റോഡിലേക്ക് ഇറക്കിയത് മാത്രമേ ഓർമ്മയുള്ളു പിന്നെ വണ്ടി 80+85 സ്പീഡിൽ ഒരു പോക്കായിരുന്നു..

പിന്നെ വണ്ടിചെന്ന് നിന്നത് കൃപയേച്ചിയുടെ വീടിന്റെ മുറ്റത്തായിരുന്നു. അവിടെചെന്ന് അനുമോളേയും കുട്ടി.. നേരെ ട്രിവാൻഡ്രത്തേക്ക് വെച്ചുപിടിച്ചു. രമയമ്മ പറഞ്ഞപോലെ ഇടക്കൊക്കെ പല ബാറുകൾ കണ്ടെങ്കിലും അനിയേട്ടൻ നിർത്താൻ പറഞ്ഞില്ല, നിർത്തിയാൽ അനുമോൾ ചേച്ചിയോട് പറഞ്ഞ് കൊടുക്കും എന്ന പേടി കൊണ്ടായിരിക്കാം.

ഉച്ചക്ക് ഒന്നരയ്ക്ക് ശേഷം വീട്ടിൽ നിന്നും ഇറങ്ങിയ ഞങ്ങൾ 3.14 ആയപ്പഴേക്കും TVM എയർപോർട്ടിനുള്ളിൽ ഗേറ്റ് പാസ്സ് എടുത്ത് കയറിയിരുന്നു. വണ്ടി പാർക്കിങ്ങ് ഏരിയയിൽ കൊണ്ടുപോയി ഒതുക്കി നിർത്തി, തിരികെ ഗേറ്റ് വേയിൽ വന്ന് സെക്യൂരിറ്റിയോട് തിരക്കിയപ്പോൾ ഫ്ലൈറ്റ് ലാന്റായി പാസഞ്ചേഴ്സ് പുറത്തേക്ക് വരാൻ കുറച്ച് സമയമെടുക്കും എന്ന് പറഞ്ഞതനുസരിച്ച് അനുമോളേയും കൂട്ടികൊണ്ടുപോയി അവിടെയൊക്കെ ഒന്ന് ചുറ്റികറങ്ങാം എന്ന് തീരുമാനിച്ചു, ശേഷം ഞങ്ങൾ മൂന്നുപേരും കോഫി ഷോപ്പിൽ കയറി, ഇരുപത് ചായ കുടിക്കേണ്ട പൈസകൊടുത്ത് രണ്ട് ചായ കുടിച്ചു, അനിയേട്ടൻ ചായകുടിച്ചില്ല, അങ്ങനെ ചായകുടി കഴിഞ്ഞ് കോഫി ഷോപ്പിന് പുറത്തേക്കിറങ്ങിയതും എന്റെ പോക്കറ്റിൽ കിടന്ന ഫോൺ ബെല്ലടിച്ചു..

ഞാൻ സ്ക്രീനിലേക്ക് നോക്കിയപ്പോൾ ‘സ്വാതി’

ഇത്രേം നേരമായിട്ട് അവളെയൊന്ന് വിളിച്ചില്ലല്ലോ എന്ന കാര്യം അപ്പഴാണ് ഞാൻ ഓർത്തത്‌…

ഞാൻ: “പറയടി മുത്തേ..?”

സ്വാതി📱: “നിർത്തട പട്ടി.. നിന്റെയൊരു മുത്ത്.”

💬 Comments

View all comments