0%

Chapter Title : ജീവിതവും ജീവിത മാറ്റങ്ങളും [മിക്കി]

Author : മിക്കി Read All Parts 844

(സുധേവ്, അനിയേട്ടന്റെ അച്ഛൻ) സ്വല്പം ദേഷ്യത്തോടെ ഇറങ്ങി വന്നിട്ട് ചോദിച്ചു, വല്യച്ഛന്റെ ആ ചോദ്യത്തിൽ അനിയേട്ടൻ ഒന്ന് ഒതുങ്ങി, എന്തോ പിറുപിറുത്തുകൊണ്ട് നിലത്തേക്ക് നോക്കി നിന്നു.

വല്യച്ഛൻ തുടർന്നു…

“അവൾ ഇവിടെ വന്നതിനുശേഷം നീ കുടിച്ചിട്ട് എന്തെങ്കിലും പ്രശ്നം ഉണ്ടാക്കി അവൾ ഈ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയാൽ..! നിന്റെ ഈ നിക്കുന്ന അമ്മ അവളെ ഇവിടെ തിരികെ വിളിച്ചോണ്ടുവരുമെന്ന് നീ കരുതണ്ട..! അതല്ല നിന്റെ അമ്മ അവളെ ഇവിടെ വിളിച്ചോണ്ട് വരാൻ ശ്രമിച്ചാൽ നിന്റെ അമ്മേ ഞാൻ ഇവിടുന്ന് തല്ലി ഇറക്കും..” അനിയേട്ടനെ നോക്കിയാണ് വല്യച്ഛൻ പറഞ്ഞ് തുടങ്ങിയതെങ്കിലും അടിച്ചിറക്കുന്ന കാര്യം പറഞ്ഞപ്പോൾ വല്യച്ഛൻ രമയമ്മെ നോക്കികൊണ്ടാണ് പറഞ്ഞ് നിർത്തിയത്.

അത് കേട്ടതും രമയമ്മയുടെ മുഖം താണു..

“വെള്ളം കേറ്റിയേച്ച് ബഹളം ഉണ്ടാക്കാൻ ഒരു മോനും.. മോൻ കാണിക്കുന്ന തോന്ന്യവാസം ഒത്തുതീർപ്പാക്കാൻ നടക്കുന്ന ഒരു തള്ളയും…! തള്ളയും കൊള്ളാം മോനും കൊള്ളാം..!” ഒരു പുച്ഛത്തോടെ പറഞ്ഞ് നിർത്തി തോളിൽ കിടന്ന ചുവന്ന തുവർത്ത് എടുത്ത് ആഞ്ഞൊന്ന് കുടഞ്ഞുകൊണ്ട് അനിയേട്ടനേയും രമയമ്മയേയും ദേഷ്യത്തോടെ മാറി മാറി ഒന്ന് നോക്കിയ ശേഷം വല്യച്ഛൻ മുറിയിലേക്ക് നടന്നു..

രമയമ്മയും പിന്നെ ഒന്നും മിണ്ടാതെ തലയും കുനിച്ച് പിടിച്ചുകൊണ്ടുതന്നെ അടുക്കളയിലേക്ക് നടന്നു. ഇനി ഇവിടെ നിന്നാൽ ശെരിയാകില്ല എന്ന് മനസ്സിലാക്കിയ ഞാൻ അനിയേട്ടനെയും വിളിച്ചുകൊണ്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കോർപ്പിയോയിലേക്ക് കേറി.

മൈക്കിൾ അച്ചായന്റെ വണ്ടിയാണ് 2023 മോഡൽ മാഹീന്ദ്ര സ്കോർപിയോ.എൻ 7 സീറ്റർ.. അച്ചായന്റെ വണ്ടിയും കൊണ്ട് ഇതുപോലെ എയർപോർട്ട് ഓട്ടങ്ങൾ വരുമ്പോൾ ഞാനാണ് പോകാറ്.

വണ്ടിയുടെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയ ഞാൻ

💬 Comments

View all comments