0%

Chapter Title : ജീവിതവും ജീവിത മാറ്റങ്ങളും [മിക്കി]

Author : മിക്കി Read All Parts 814

എടുത്ത് ഷെൽഫിന്റെ മോളിൽ ഒളിപ്പിച്ച ശേഷം.

“പോകാം” എന്നുപറഞ്ഞു കൊണ്ട് റൂമിന്റെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി.

“ആരോട്…. പറയാൻ..? ആര് കേൾക്കാൻ..?” എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് കുപ്പിയിൽ ഒഴിച്ചുമാറ്റിയ സാധനം അരയിൽ തിരുകികയറ്റിയ ശേഷം ഞാനും റൂമിന് പുറത്തേക്കിറങ്ങി.
🔅🔅🔅🔅🔅🔅

എന്റെ പേര് അശ്വിൻ, വീട്ടിലും നാട്ടിലും എല്ലാവരും അച്ചു എന്ന് വിളിക്കും വയസ്സ് 25, പത്തനംതിട്ട ജില്ലയിൽ, തിരുവല്ലയിലാണ് എന്റെ വീട്, സോമൻ എന്നാണ് അച്ഛന്റെ പേര്, അച്ഛൻ മരിച്ചിട്ടിപ്പോൾ 6 വർഷം ആകുന്നു, ഗീത എന്നാണ് അമ്മയുടെ പേര് വീട്ടമ്മയാണ്, എന്റെ നേരെ മുത്തത് ഒരു സഹോദരിയാണ് പേര് ആശ, വിവാഹം കഴിഞ്ഞു ഇപ്പോൾ ഭാർത്താവിന്റെയും മോൾടേം ഒപ്പം ട്രിവാൻഡ്രത്താണ്.

എന്നെ കാണാൻ വല്യ മെനയൊന്നുമില്ലെങ്കിലും അത്യാവശ്യം പെണ്ണുങ്ങളൊക്കെ നോക്കും, അമ്മയുടെ അതേ വെളുപ്പ് നിറമാണ് എനിക്ക് കിട്ടിയിരിക്കുന്നത്, മുഖത്തെ താടിയും മീശയുമാണ് എന്റെ ലുക്കിന്റെ ഹൈലൈറ്റ്, പിന്നെ എന്റെ ഉറച്ച ശരീരവും, ഉറച്ച ശരീരം അത് എന്റെ ജോലിയുടെ ഭാഗമായിട്ട് താനേ വന്നതാണ്.

പ്ലസ്ടു കഴിഞ്ഞപ്പോൾ പടുത്തം നിർത്തിയ ഞാൻ വീടിനടുത്തുള്ള മനോഹരൻ ചേട്ടന്റെ കൂടെ ഡിപ്പർ ലോറിയിൽ കിളിയായിട്ട് ജോലിക്ക് കേറി, അങ്ങനെ എന്റെ 18 വയസ്സ് അവസാനിക്കാറായപ്പഴേക്കും ഡ്രൈവിങ്ങിൽ ഞാൻ എന്റെ കഴിവ് തെളിയിച്ചു, പിന്നെ ഫോറിന്റേയും സിക്സിന്റേയും ലൈസെൻസ് എടുത്തതൊക്കെ പെട്ടന്നായിരുന്നു.

ഇരുപതാമത്തെ വയസ്സിൽ 2 ഡിപ്പാറും 3 മഹേന്ദ്ര പിക്കപ്പും സ്വന്തമായി ഉള്ള മൈക്കിൽ അച്ചായന്റെ കൂടെ ഡ്രൈവറായ് ജോലിക്ക് കേറി. ഞാനുൾപ്പെടെ മൊത്തം 4 ഡ്രൈവർമാരാണ് ഇപ്പോൾ അച്ചായന്റെ ഈ പറഞ്ഞ വാഹനങ്ങൾ മാറി മാറി

💬 Comments

View all comments