Chapter Title : ജീവിതയാത്രയുടെ കാണാപ്പുറങ്ങള്‍ 2
സരസ്വതിയമ്മ നാണത്തിൽ ചിരിച്ചു കൊണ്ട് താഴേക്ക് നോക്കി . ജെറി അവരെ ചേർത്ത് പിടിച്ചു സെൽഫി എടുത്തു . അല്പം മാറി കണ്ട ഒരു വലിയ പാറയുടെ അടുത്തേക്ക് അവർ പോയി . താഴെ കണ്ട ചെറിയ കല്ലുകളിൽ ചവിട്ടി അവൻ അതിനു മുകളിലേക്ക് കയറി . ആൻ സരസ്വതിയമ്മയുടെ കയ്യിൽ ഫോൺ കൊടുത്തിട്ടു ഫോട്ടോ എടുക്കാൻ പറഞ്ഞു .. അവൻ പറഞ്ഞ രീതിയിൽ അവർ ഫോട്ടോ എടുത്തു . ജെറി ഇറങ്ങി വന്നപ്പോൾ സരസ്വതിയമ്മ അവിടെ കണ്ട ഒരു ഓറഞ്ചു മരത്തിൽ നിന്ന് ഓറഞ്ചു പറിച്ചു തിന്നുകയായിരുന്നു . അവരുടെ കയ്യിൽ നിന്ന് ഒരല്ലി വാങ്ങി തീന്നിട്ടു അവൻ പറഞ്ഞു " നല്ല കാറ്റ് ..നമുക്കൊരു അല്പം കഴിഞ്ഞിട്ട് പോകാം "
ജെറി കാറിലേക്ക് പോയി ഒരു കുപ്പി വെള്ളവും കുമളിയിൽ നിന്ന് വാങ്ങിയ ഹോം മേഡ് ചോക്കലേറ്റും എടുത്തു വന്നു .
രണ്ടു പീസ് കഴിച്ച ശേഷം ജെറി ചോക്കലേറ്റു ബാക്കിയുള്ളത് സരസ്വതിയമ്മക്ക് കൊടുത്തു ,അത് വാങ്ങി കയ്യിൽ പിടിച്ചിരിക്കുന്നത് കണ്ട ജെറി പോക്കറ്റിൽ തപ്പി . ഒരു പേപ്പർ എടുത്തു ...ആവശ്യമുള്ള പേപ്പർ ആണോ എന്ന് ഒന്ന് ഓടിച്ചു നോക്കിയിട്ടു , ചോക്കലേറ്റു വാങ്ങി പേപ്പറിൽ പൊതിഞ്ഞു അവിടെ വെച്ചിട്ടു പറഞ്ഞു
" എന്റെ സരസുകുട്ടി മിടുക്കി ആണല്ലോ "
സരസ്വതിയമ്മ ചോദ്യ ഭാവത്തിൽ അവനെ നോക്കി
" അല്ല ...രാവിലെ ടോർച്ചടിച്ചു നോക്കണമല്ലോ എന്ന് പറഞ്ഞ സ്ഥലം ഒക്കെ ക്‌ളീനാക്കി അല്ലെ ........ഒന്ന് കാണിച്ചേ "
" അയ്യേ !!! അത്
💬 Comments
View all comments