Chapter Title : ജീവിതയാത്രയുടെ കാണാപ്പുറങ്ങള്‍ 3
അടക്കും കഴിഞ്ഞേ വരികയുള്ളൂ "
' അയ്യോ മോളെ ...നാത്തൂന്റെ പാലായിൽ ഉള്ള ആങ്ങളയുടെ ഭാര്യ അല്ലെ ...ഞാൻ കൂടി വരാം '
" വേണ്ടപ്പച്ചി ...ഞാൻ പൊക്കോളാം . വെറുതെ എന്തിനാ അപ്പച്ചി കൂടി അമ്മയുടെ വായിൽ ഇരിക്കുന്നത് കേൾക്കുന്നത് .അപ്പച്ചി ഇവിടുണ്ടെന്നു അറിഞ്ഞ പിന്നെ അത് മതി "
സരസ്വതിയമ്മയും സുഭദ്രകുഞ്ഞമ്മയും ആയി പണ്ടേ ചേരില്ല . സരസ്വതിയമ്മയുടെ കെട്ടിയവൻ മരിച്ചതിൽ പിന്നെരാജീവിന്റെ അച്ഛൻ സുഭദ്ര അറിയാതെ സഹായം എല്ലാം ചെയ്യുന്നുണ്ടായിരുന്നു . സുഭദ്രയെ പേടിച്ചു റെജീവിന്റെ അച്ഛൻ ഏക്കറുടെ ബന്ധു വീടുകളിൽ ഒന്നും പോകാറ് കൂടിയില്ല .
' ശെരിയാ ... ഞാൻ ഇവിടുണ്ടെന്നു അറിഞ്ഞാൽ പിന്നെ അത് മതി . സുനിമോളും ഉണ്ടെന്നു പറയണ്ട മോളെ "
" പിന്നെ ..ജെറിമോന് കാപ്പി കൊടുത്തോ ?'
" ഹോ !! എന്തൊരു ശുഷ്‌കാന്തി ..എന്ന് വെച്ചാ കെട്ടിയവൻ അല്ലെ .....വേണേൽ പോയി കാപ്പി കൊടുക്ക് .. ജെറി സാറും എറണാകുളത്തു പോകുന്നുണ്ട് ...അവരെ കണ്ടിട്ട് വേറെ എവിടെയൊക്കെയോ പോകാൻ ഉണ്ടെന്നു '
ജെറിയും രണ്ടു ദിവസത്തേക്ക് ഇല്ലന്നറിഞ്ഞ സരസ്വതിയമ്മയുടെ മുഖം വാടി. മാലിനി അത് ശ്രദ്ധിച്ചു .
സരസ്വതിയമ്മ കുളി കഴിഞ്ഞു താഴെ വരുമ്പോ ജെറി കാപ്പി കുടി കഴിഞ്ഞു മെയില്‍ ഒക്കെ നോക്കുകയായിരുന്നു .മേനോനും രാജീവും രാവിലെ തന്നെ പോയി .
ജെറി " ആഹാ ...എഴുന്നേറ്റോ ......'
എങ്ങോട്ടോ പോകാന്‍ ഉണ്ടെന്നു പറഞ്ഞിട്ട് ....അവരുടെ കൂടെ പോയില്ലേ ?"
" ഹം ....പോകാന്‍ തുടങ്ങുവാ ....ഗസ്റ്റിനെ അവർ പിക്ക് ചെയ്തു റൂമെടുത്തു ഫ്രഷ് ആകുമ്പോഴേക്കും ചെന്നാൽ മതിയല്ലോ ."
' എന്ന് വരും ?'
" എന്ന് വരുമെന്നൊന്നും അറിയത്തില്ല ..... ചിലപ്പോ അവിടെ നിന്ന് തന്നെ തിരിച്ചു പോകും " സരസ്വതിയമ്മയുടെ മുഖം വാടി ... ജെറി പൊട്ടിചിരിച്ചോണ്ട് പറഞ്ഞു
" ഇവിടെ നിന്ന് കരയാതെ പെട്ടന്ന് കാപ്പി കുടിച്ചിട്ട് ഡ്രെസ് മാറിക്കോ ..ഇപ്പ തന്നെ സമയം പോയി '
സരസ്വതിയമ്മ വിശ്വാസം വരാതെ അവനെ നോക്കി ...
💬 Comments
View all comments