Chapter Title : ജീവിതയാത്രയുടെ കാണാപ്പുറങ്ങള്‍ 3
ഒന്ന് മാറിയിട്ട് വരാം . ദൈവമേ ആകെയുള്ള സാരി അഴുക്കാ . ഈ വേഷത്തിൽ നാത്തൂൻ എന്നെ കണ്ടാൽ .."
"കണ്ടാലെന്ന ? ഇതാ ആ സ്ത്രീ ?" ജെറി ചോദിച്ചു
" അയ്യോ . അതെൻെറ നാത്തൂനാ ...രാജീവിന്റെ 'അമ്മ ...മോൻ ഒന്നും ചെവി കൊടുക്കണ്ട കേട്ടോ ...അതിന്റെ പ്രകൃതം അതാ '
അവർ താഴെ ചെല്ലുമ്പോൾ സുഭദ്ര കുഞ്ഞമ്മ നിർത്തിയിട്ടുണ്ടായിരുന്നില്ല . ഇപ്പോഴത്തെ പ്രശ്നം മാറ്റാനുള്ള ഡ്രെസ് ആണ് . ഉടുത്തിരുന്ന സാരി മാറ്റി വേറെ സാരി ഉടുക്കാൻ ഇല്ല
" പിന്നെ ...ഞാനെന്താ ചെയ്യുന്നേ ...നാളെ പോകാനുള്ളതാ .. നിന്നെ പോലെയൊക്കെ ഈ ഡ്രസും ഇട്ടോണ്ട് നടക്കാൻ സുഭദ്ര വേറെ ജനിക്കണം "
" അമ്മെ ...എന്റെ ഡ്രെസ് പാകമാകില്ല ..പിന്നെ ശാലിനിയുടെ നൈറ്റ് പാന്റ് ഉണ്ട് ..അത് അമ്മക്ക് ചേരും . പിന്നെയുള്ളത് സുനിതയുടെ സെറ്റു സാരിയാ ... പക്ഷെ ബ്ലൗസ് ചേരില്ലല്ലോ ...ഇന്നൊരു ദിവസം അല്ലെ ഉള്ളൂ ....'അമ്മ ഈ സാരി തന്നെ ഉടുക്ക് ..കിടക്കാൻ നേരം സാരി ഊറി വെച്ചാൽ പോരെ ?
' ഇതേ രൂപാ മുപ്പത്തിനായിരത്തിന്റെ സാരിയാ ....ഇത് "
അപ്പോഴാണ് സരസ്വതിയമ്മയും ശാലിനിയും അങ്ങോട്ട് വന്നത് . സരസ്വതിയമ്മ വേറെ മാറ്റാൻ ഡ്രെസ് ഇല്ലാത്തതിനാൽ ലോങ്ങ് പാവാട തന്നയാണ് ഇട്ടിരുന്നത് . ഇന്ന് വാങ്ങിയ ഡ്രെസ് ഇതിലും ചെറുതും മറ്റും
" ആഹാ !!! ഇതാര് സിനിമ നടിയോ ? കണ്ടില്ലേ അവളുടെ ഒരു വേഷം ....ങാ !!! 'അമ്മ ഇങ്ങനാണേൽ പിന്നെ മക്കളെ
💬 Comments
View all comments