Chapter Title : ജെല്ലിക്കെട്ട് [Sci ~ Fi ] [M.D.V]
“ഗ്രീഷ്മാ എണീക്ക് …..” മാർത്ത എന്നെ കുലുക്കി വിളിച്ചപ്പോൾ ഞാൻ പയ്യെ കണ്ണ് തുറന്നെണീറ്റു. AC യുടെ തണുപ്പിൽ ഒരല്പം മയങ്ങിയപോയി.
“എന്താടി….മാർത്തേ…”
“TL നിന്നെ വിളിക്കുന്നുണ്ട് …...നീയെന്തോ പിച്ചും പേയും പറയുന്നുണ്ടായിരുന്നല്ലോ….!!!! ഗ്രീഷ്മാ…”
“എന്ത് ??” ഞാൻ ഉറക്കച്ചടവോടെ കൈപൊക്കിയപ്പോൾ എന്റെ കക്ഷത്തിലെ വിയർപ്പിലേക്കായിരുന്നു മാർത്ത നോക്കിയത്.
“ആരാണീ മോഹനേട്ടൻ???” മാർത്ത എന്നെ കുശുമ്പോടെ നോക്കി. ഇവളെന്താണീ പറയുന്നതെന്നു ഞാനോർത്തപ്പോൾ…. എന്റെ ഓർമ്മ തലയിലെനിക്കൊരു ചുറ്റികയടിതന്നപ്പോൾ എന്റെ നാവെന്നെ ചതിച്ചത് ഞാൻ മനസിലാക്കി.
“എടി പതുക്കെ….പറയെടി ശവമേ ….!!!” ഞാൻ പല്ലുകടിച്ചു.
“ഓഹോ ...അപ്പൊ ഇതാണ് ഡിവോഴ്സ് ആയി എന്നൊക്കെ പറഞ്ഞിട്ട്….. കാമുകന്മാർ ഒരുപാടുണ്ടല്ലേ…..”
“നീയൊന്നു ചെലക്കാതെയിരിക്കുമോ മാർത്ത….
ഞാനെത്ര നേരം കിടന്നുറങ്ങിയെടീ….നീയത് പറ...”
“ഓ ഞാൻ വന്നതായോ കുറ്റം….
നീയെന്താ ചോദിച്ചേ ഉറങ്ങീതോ….
കൂടിയാൽ ഒരു 30 മിനിറ്റ്...” അവളതെന്തോഓർത്തുകൊണ്ട് പറഞ്ഞപ്പോൾ ഞാനെന്റെ ഹാൻഡ് ബാഗ് എടുത്തുകൊണ്ട് സിസ്റ്റം ഓഫ് ചെയ്തു….
അരമണിക്കൂർ കഴിഞ്ഞപ്പോൾ ഓഫീസിൽ പഞ്ച് ചെയ്തു ഞാനിറങ്ങി. ഒരല്പം ലെറ്റ് ആയി. വായിനോക്കി TL തന്നെ അവിടെന്നു വിട്ടാൽ അല്ലെ പോകാനൊക്കൂ. അലവലാതിയുടെ കൊഞ്ചലും കുഴയലും! ഈ ആണുങ്ങൾ കാര്യാ സാധ്യത്തിനാണ് ഇതുപോലെ ഒലിപ്പിക്കുന്നതെന്നു നമ്മൾ പെണ്ണുങ്ങൾക്ക് അറിയില്ലെന്നാണ് വിചാരം. അയാളെയെന്തിന് പറയണം, ആ കാന്താരി ജെനി കാരണമാണ് ഇതെല്ലാം. ഡിവോഴ്സ് ആയ കാര്യം ആരോടും പറയാതെ ഇരിക്കാൻ ഞാനവളോട് പറഞ്ഞതാണ്….
അതിനവൾക്ക് ഇത്ര ഈഗോ ഉണ്ടെന്നു ഞാനറിഞ്ഞോ…
ലഞ്ച് ടൈമിൽ അവൾ കൊണ്ടുവന്ന ചിക്കൻ കറി കൊള്ളൂല്ല എന്ന് പറഞ്ഞതിനാണ്. എന്റെ അതെ ഫ്ലാറ്റിൽ താഴത്തെ ഫ്ലോറിൽ താമസിക്കുന്നയവൾക്ക് എന്നോടുള്ള
💬 Comments
View all comments