Chapter Title : ജെസ്സി മിസ്സ് 11 [ദുഷ്യന്തൻ]
തടവിക്കൊണ്ട് ഞാനും പറഞ്ഞു.
“ പാട് കണ്ടിട്ട് നിൻ്റെ തമാശക്ക് നല്ല ഡിമാൻഡ് ഒണ്ടെന്ന തോന്നുന്നേ... നീ എന്താ പറഞ്ഞത്.??”
“ മിസ്സ് എന്നെ മറക്കണം.. എന്നിട്ട് കണ്ണൻ ചെട്ടനുമായുള്ള കല്യാണത്തിന് സമ്മതിക്കണമെന്ന്..”
ചേട്ടൻ്റെ മുഖത്ത് പെട്ടെന്ന് മിന്നിമറഞ്ഞ ഭാവങ്ങൾ ഒക്കെ കണ്ടിട്ട് അടുത്ത കരണവും പൊളിയാനുള്ള സാദ്ധ്യത ഉള്ളതുപോലൊരു തോന്നല്. അത്കൊണ്ട് ഒരു സേഫ്റ്റിക്ക് ഞാൻ രണ്ട് കൈകൊണ്ടും എൻ്റെ കവിളുകൾ ഒന്ന് സേഫ് ആക്കി ..
ചേട്ടൻ്റെ പല്ലുകൾക്കിടയിൽ ഞെരിഞ്ഞ് അമരുന്ന സരസ്വതി മന്ത്രങ്ങളെ എനിക്ക് കേൾക്കാമായിരുന്നു.
“ പ്ലസ്.. ഒന്നും ചെയ്യരുത്.. ഇപ്പോത്തന്നെ നല്ലരീതിയിൽ കിട്ടിയിരിക്കുവാ..” ഒരു അപേക്ഷ പോലെ ഞാൻ കെഞ്ചി.
എന്നിട്ട് അവരെന്തേ???
മോളിലോട്ട് പോയി.
വിരൽ കൊണ്ട് മുകളിക്ക് കാട്ടി ഞാൻ പറഞ്ഞു.
നിനക്ക് ഒന്ന് നോക്കാൻ വയ്യായിരുന്നോ ?? നിൻ്റെ തമാശയുടെ ക്വാളിറ്റി കൊണ്ട് ഇനി നിൻ്റെ മിസ്സ് എങ്ങാനും ??
കേട്ടയുടനെ എൻ്റെ തലയിൽ ഉണ്ടായ വൈദ്യുതി പ്രവാഹം ഞാനറിഞ്ഞു. കണ്ണുകൾ ഒന്ന് വികസിച്ചുവോ???
നിലത്തുനിന്നും പിടഞ്ഞെണീറ്റ് ഓടി. ഓരോ പടികളും ചാടി യോടി ഞാൻ എൻ്റെ റൂമിന് വാതിലിൽ എത്തിയപ്പോ അടച്ചിട്ടിരിക്കുന്നു..!!
തട്ടി... ഇല്ല അനക്കമില്ല.. വേണ്ടും തട്ടി. വീണ്ടും വീണ്ടും തട്ടി. പേരെടുത്ത് വിളിക്കണമെന്നുണ്ട്. ശബ്ദം വരുന്നില്ല. എങ്ങനെയോ പുറത്ത് വന്ന ഇടറിയ ശബ്ദത്തിൽ ഞാൻ ജെസ്സി ന്നു വിളിച്ചു. നെഞ്ചിൽ ആരൊക്കേടോ വെടിക്കെട്ട് നടത്തുന്നപോലെ.
റൂമിൻ്റെ ഉള്ളിൽനിന്നും കേട്ട നേരിയ ശബ്ദം എന്നിൽ ഒരു ജീവൻ വെപ്പിച്ചു. വാതിലിനടുത്തെക്ക് നടന്നെത്തുന്ന മിസ്സിനേ തറയിൽ നിന്നും കേൾക്കുന്ന ശബ്ദത്തിൽ നിന്നും ഞാൻ തിരിച്ചറിഞ്ഞു.
💬 Comments
View all comments