0%

Chapter Title : ജെസ്സി മിസ്സ് 11 [ദുഷ്യന്തൻ]

Author : kkstories Read All Parts 1.1K

ഇത്രയും ഏജ് ഡിഫറൻസ് ഉള്ള ആ പെണ്ണ് ഇതിന് സമ്മതിക്കുമോ. അതിനു ആ പെണ്ണ് നിന്നോട് കാണിക്കുന്നത് ഇനനൊരു ഇഷ്ടമാണോ?? . അല്ലല്ലോ.
ഇനി ആണേൽ തന്നെ എല്ലാം സെറ്റ് ആയാൽ പഠിപ്പിച്ച ചെക്കനെ കെട്ടുന്ന പെണ്ണിനെ നാട്ട് കാര് വിളിക്കുന്നത് വേറെ പേരിലായിരിക്കും. വെ....”

പറഞ്ഞ് മുഴുവിപ്പിക്കണത്തിന് മുമ്പ് ഞാൻ അലറി. എന്തോ എനിക്കെൻ്റെ ശരീരത്തെ കൺട്രോൾ ചെയ്യാൻ കഴിഞ്ഞില്ല. ചേട്ടൻ്റെ നേരെ വിരൽ ചൂണ്ടി കയർത്തു
“ ഇല്ല .. എൻ്റെ മിസ്സ് ങ്ങനെയൊന്നുമല്ല.. അവര് സ്നേഹിച്ചിട്ടുണ്ടെങ്കിൽ അതീ ലോകത്തിൽ എന്നെ മാത്രമാ.. എന്നെ മാത്രം. അത് ഞാനായിട്ട് ചോദിച്ച് വാങ്ങിയ ഇഷ്ടമാ.. ഞാനൊരിക്കലും അതൊരു തമാശയായിട്ട് കണ്ടിട്ടില്ല. ഞാൻ മിസ്സിനേ തന്നെ കെട്ടും.. മിസ്സ് ചീത്തയായിട്ടുണ്ടെങ്കിൽ അതീ ഞാൻ കരണവാ.. ഇനി ഏതെങ്കിലും മറ്റവര് മിസ്സിനെ കുറിച്ച് അവരാതാം പറഞ്ഞാ അവരെ ഞാൻ ..!!”

എല്ലാം കേട്ടിട്ട് അനങ്ങാതെ നിൽക്കാനേ ചേട്ടന് കഴിഞ്ഞുള്ളൂ. അപ്പോഴേക്കും എൻ്റെ ബോധം തിരിച്ചെത്തിയിരുന്നു. എന്താണ് പറഞ്ഞതെന്ന് ഓർത്തപ്പോഴേക്കും തല ആവിയായി. മിസ്സിനെ അങ്ങനെ പറഞ്ഞപ്പോ തീരെ സഹിക്കാൻ കഴിഞ്ഞില്ല. ചേട്ടൻ്റെ നിൽപ്പും കൂടെ കണ്ടപ്പോ.. മതിയായി. അങ്ങ് നിന്ന നിൽപ്പിൽ തോലഞ്ഞ് പോയാ മതിയെന്നായി.

“ ടാ പൊലയടി.. നീ എന്തോന്നൊക്കെയാ ഈ പറയുന്നെ. അവൾക്കും നിന്നെ ഇഷ്ടമാണോ..?? നീ അവളെ ചീത്തയാക്കിയെന്നോ.. പറയെടാ മൈ..”

കയ്യിൽ ഇരുന്ന സിഗററ്റ് വലിച്ച് എറിഞ്ഞിട്ട് എൻ്റെ ഷർട്ടിൻ്റെ കോളറിൽ പിടിച്ച് ചേട്ടൻ മുരണ്ടു. ഒന്നും ചെയ്യാൻ പറ്റിയില്ല. കള്ളം പറയാനോ സത്യം പറയാനോ തോന്നിയില്ല. കഴിഞ്ഞില്ല അതാണ് സത്യം.

💬 Comments

View all comments