Chapter Title : ജെസ്സി മിസ്സ് 11 [ദുഷ്യന്തൻ]
വലഞ്ഞു. അവിടെ വാതിൽ പടിയിൽ പുറത്തേക്ക് നോക്കി നിൽക്കുന്നു മിസ്സ്. എന്നെ കണ്ടപ്പോ മുഖത്ത് ഒരു നൂറ് വോൾട്ടിൻ്റെ പുഞ്ചിരിയും. അത്രയും നേരം ഞാൻ തിന്ന തീയെല്ലാം ഇപ്പൊ ഉള്ളിനെ വല്ലാതെ തണുപ്പിക്കുന്നു. ഞാൻ തിരിച്ചും ഓൺ ചിരിച്ചിട്ട് മറ്റാരും കാണാതേ കൈകൊണ്ട് അവളോട് അകത്തേക്ക് പോകാൻ കാണിച്ചു.
മിസ്സ് ഒന്ന് സംശയിച്ചെങ്കിലും എൻ്റെ മുഖത്തെ വിളർച്ച കണ്ടിട്ടാവണം ഉടനെ അവിടെനിന്നും പോയി.
“ നിങ്ങളിത് എന്തോ ഭാവിച്ചോണ്ടാ.. ?? .ആ പെണ്ണിനോട് പോയി കല്യണകാര്യം പറയാൻ പോയത്.”
“ അതിനിപ്പോ എന്താ.. നിൻ്റെ കാര്യം സംസാരിക്കാൻ ഞാനല്ലേ ഒള്ളു??”
“ അതിന് ഞാൻ കൂടെ സമ്മതിക്കണ്ടെ?? എന്നോട് ഒന്ന് ചോദിക്കുവ പോലും ചെയ്യണ്ടാണോ ഓരോന്ന് കാണിച്ച് കൂട്ടുന്നത്. ”
“ നിന്നോട് ഞാൻ ചോദിച്ചതല്ലേ?? അപ്പോ നീ എന്തുവാ പറഞ്ഞത്.. എൻ്റെ ഇഷ്ടത്തിന് എന്താണെന്ന് വെച്ചാ ആയിക്കോന്ന്. ”
“ അത്.. ഞാൻ ഒരു തമാശക്കാണെന്നല്ലേ വിചാരിച്ചത്. പിന്നെ അത് ഞാൻ എന്തോ ”
ഒരു വിളറിയ മുഖത്തോടെ ചേട്ടൻ എന്നെ നോക്കി. നോക്കി പല്ലിറുമാനല്ലാതെ എനിക്കൊന്നും കഴിഞ്ഞില്ല.
“ നീ പോയിട്ട് ഇപ്പൊ എത്ര നാളായി. ഈ മൂന്ന് കൊല്ലമായിട്ട് ഞാൻ ഒറ്റക്കാ ഈ വീട്ടിൽ. മാസാ മാസം കാശയച്ച് തരുന്നുണ്ട്. വല്ലപ്പോഴും വിളിച്ചാ വിളിച്ചു. ഇതയും നാളായിട്ട് ഒരു ലീവിന് പോലും നീ വന്നിട്ടുണ്ടോ..??”
“ കൂടുതലൊന്നും പണയണ്ട.. ഇനി ഞാൻ പറയാം. എനിക്ക് ഒരു പെൺകൊച്ചിനെ ഇഷ്ടമാണ്.”
രാധാമ്മയുടെ സെൻ്റി വർത്താനം ഒറ്റയടിക്ക് തകർത്ത് കൊണ്ട് ചേട്ടൻ ഒള്ള കാര്യം പറഞ്ഞു.
💬 Comments
View all comments