Chapter Title : ജെസ്സി മിസ്സ് 6 [ദുഷ്യന്തൻ]
വേണ്ടാ.. ഞാൻ ചുമ്മാ വിളിച്ചതാ..." എഴുന്നേറ്റതിൻ്റെ ഇരട്ടി സ്പീഡിൽ ഞാൻ സോഫയിലേക്ക് അമർന്നു . സോന: അദ്വൈദിനെ മിസ്സ് ഇപ്പൊ എന്താ വിളിച്ചത്? ഞാൻ: ഹൊ.. അതോ. ആദി.. ഇവിടെല്ലാരും എന്നെ അങ്ങനെയാ വിളിക്കുന്നത്. സോനയും വേണമെങ്കിൽ അങ്ങനെ വിളിച്ചോ. സോന: ആദി.. it's better. ഞാൻ: ഹാ .. മിസ്സിനോടും ഞാൻ ഇത് പോലെ പറഞ്ഞ് കൊടുത്തതാണ്. ഇപ്പൊ സ്കൂളിൽ മാത്രേ ഉള്ളു അദ്വൈദ്. സോന: സത്യത്തിൽ നിങ്ങളെ ഇപ്പൊ കണ്ടാൽ ടീച്ചറും സ്റുടെൻ്റും ആണെന്ന് പറയില്ലകേട്ടോ.
എൻ്റെ നെഞ്ചിടിപ്പ് ഒന്ന് കൂടി.. ഇനി ഇവൾക്ക് വല്ലോം മനസ്സിലായോ.
ഞാൻ: പി..പിന്നെ. ആരാണെന്ന് പറയും സോന: like ... Brother and sister.. അല്ലെങ്കിൽ best friends... ആർക്കും അങ്ങനൊരു സംശയം തോന്നും. ഞാൻ: ഹാ.. മിസ്സിന് ഞാൻ ഒരു അനിയനെ പോലാ.
മിസ്സ് പെട്ടന്ന് അടുക്കളയിലെ നിന്ന് ജ്യൂസ് നിറച്ച ഗ്ലാസുകളുമായി വന്നു.
"എന്താ രണ്ട് പേരും കൂടെ ഒരു സ്വകാര്യം പറച്ചിൽ. എനിക്കും കൂടെ കേൾക്കാമോ.? " ഗ്ലാസ് സോനക്ക് നേരെ നീട്ടിക്കൊണ്ട് മിസ്സ് ചോദിച്ചു.
സോന: ഹേയ് .. അങ്ങനൊന്നുമില്ല. ഞങ്ങൾ ചുമ്മാ ഇങ്ങനെ ഓരോന്ന്. ഞാൻ: നമ്മളെ കണ്ടാൽ ചേച്ചിയും അനിയനും ആണെന്ന് പറയും എന്ന്. എന്താല്ലേ.. സോന എന്നെ ഒന്ന് തറപ്പിച്ച് നോക്കി. ഇത് കണ്ട് മിസ്സ് ചിരിച്ചു.
സോന ; അത് മിസ്സേ.. മിസ്സ്: ഓ.. അതിനിപ്പോ എന്താ.. എനിക്ക് അങ്ങനെ കേൾക്കുന്നത് വലിയ കുഴപ്പം ഒന്നുമില്ല. ഞാൻ: പക്ഷേ എനിക്ക് കുഴപ്പമുണ്ട്.. ഹി ഹി ഹി
💬 Comments
View all comments