0%

Chapter Title : ജെയിൻ 2 [AKH]

Author : Akh Read All Parts 423

മുറിയിലെ ഷെൽഫിൽ ഇരിക്കുന്ന പുസ്തകങ്ങളെ നോക്കി കൊണ്ട് നിൽക്കുന്ന ജെയിനെ കണ്ടത്....

""കുറേ കളക്ഷൻ ഉണ്ടല്ലോ മാഷേ ... """

പ്രവിയുടെ നേരെ പുഞ്ചിരി പൊഴിച്ച് കൊണ്ട് അവൾ പറഞ്ഞു ...

അതിന് ഉത്തരം എന്ന നിലയിൽ """ഉം...""" ഒന്നു മൂളി കൊണ്ട് അവൻ ഷെൽഫിൽ നിന്നും ഒരു ചെറുനോവൽ എടുത്ത് ജെയിന് നേരെ നീട്ടി.....

അതു അവന്റെ കൈയിൽ നിന്നും വാങ്ങിച്ചപ്പോൾ ""എന്താ ""എന്നരീതിയിൽ അവൾ അവനു നേരെ കണ്ണുകളെറിഞ്ഞു....

"" ഒന്നു ഓടിച്ചു നോക്കിക്കോ .... ഒരു പത്ത് മിനിറ്റ് ഞാൻ ഇപ്പൊ വരാം """

അതു കേട്ടപ്പോൾ അവൾ ""എവിടെക്കാ മാഷേ ""എന്നരീതിയിൽ പുരികം ഉയർത്തി....

""ഹേയ് ഒന്നൂല്യ ... ഇപ്പോ വരാം.... ""

പ്രവിയുടെ വാക്കുകൾ കേട്ടപ്പോൾ അവൾ മിഴികൾ ഒന്നുയർത്തിയിട്ട് ആലോചനയിൽ ആണ്ടു...

""ഓഹോ ... എന്നെ സൽക്കരിക്കാൻ ഉള്ള വിഭവങ്ങൾ തയ്യാറാക്കാൻ ആയിരിക്കും.... """

അവൾ പറഞ്ഞപ്പോൾ പ്രവി ചെറുപുഞ്ചിരി അവൾക്കായി സമ്മാനിച്ചു.....

""ആ.. അങ്ങനെ ഇപ്പോ എന്നെ കൂട്ടാതെ ഒറ്റക്ക് പാചകം ചെയ്യണ്ട..... ഞാനും വരാം.... """

ജെയിൻ പുസ്തകം ഷെൽഫിലേക്ക് വെച്ചു കൊണ്ട് പറഞ്ഞു ....

""ഹേയ് അതു വേണ്ട ... താനിവിടെ ഇരുന്നോ .... ഞാൻ ചെയ്തോളാം.... ""

""ഓഹ് അഥിതി ദേവോ ഭവ ആയിരിക്കും..... """""

ജെയിന്റെ സംസാരം കേട്ടപ്പോൾ പ്രവിയുടെ ചുണ്ടിൽ ചിരി വിടർന്നു ....

""അമ്മ.... മാഷേ ... വിട്ടുപിരിഞ്ഞതിനു ശേഷം ഇതുവരെ ഒറ്റക്കല്ലെ എല്ലാം ചെയ്തത് .... ഇന്ന് അതു വേണ്ട ഞാനും വരാം....പിന്നെ .... എന്നെ അഥിതിയായി എങ്ങാനും കണക്കാക്കിയിട്ടുണ്ടെങ്കിൽ ആ വെള്ളം മാഷ് അങ്ങ് വാങ്ങി വെച്ചേക്ക്.....ഇന്ന് മുതലേ ഞാനും ഈ വീട്ടിലെ ഒരു അംഗംമാ..... ""'

ജെയിൻ ചെറു നർമം കലർന്ന അധികാര ചിരിയോടെ പറഞ്ഞു.....

""ഹേയ് അതല്ലെടോ .... താൻ ഇത്രയും ദൂരം ഒക്കെ ഡ്രൈവ് ചെയ്തു വന്നിട്ട് ..... ഞാൻ എങ്ങെനയാ തന്നെ ബുദ്ധിമുട്ടിക്കാ.... താൻ റസ്റ്റ്‌ എടുത്തോ .... """

പ്രവി പറഞ്ഞു ....

""അതെ മാഷേ.... വെളുപ്പിന് ഉള്ള കോടമഞ്ഞിൽ വണ്ടി ഓടിച്ചു ഇവിടെ വരാനും .... ആരും അറിയാതെ മാഷ് ചാരിയിട്ട വാതിലിലൂടെ അകത്തു കയറാനും .... മാഷ് കുളിക്കുന്ന തക്കത്തിന് മാഷുടെ അടുക്കളയിൽ കയറി വിറക് കത്തിച്ചു ചായ വെച്ച് മാഷിനു സർപ്രൈസ് തരാനും ഈ ജെയിന് കഴിയുമെങ്കിൽ ...

💬 Comments

View all comments