Chapter Title : ജെയിൻ 2 [AKH]
വിരലുകൾ പതിപ്പിച്ചു വളരെ അനായാസത്തോടെ ഡ്രൈവിങ് ചെയുന്ന അവളെ കണ്ടപ്പോൾ പ്രവി വിളിച്ചു....
ആ വിളി കേട്ട അവൾ പ്രവിയെ നോക്കി "" എന്താ "" എന്നർത്ഥത്തിൽ പുരികം ഉയർത്തി ചോദിച്ചു....
""അല്ല ... തന്റെ വീട്ടുകാരെ കുറിച്ചൊന്നും പറഞ്ഞില്ല...."""
""ഓഹ് .. അതോ .... അതൊക്കെ പറയാൻ ഒരുപാട് ഉണ്ട് മാഷേ... """"
""ഓഹ് ... അപ്പൊ ഒരുപാട് അംഗങ്ങൾ ഉള്ള ഫാമിലിയാ.... """
""അതെ.... ഒരുപാട് അനിയത്തിമാരും ചേച്ചിമാരും ചേട്ടന്മാരും അനിയൻ മാരും ഒക്കെയുള്ള വലിയ ഫാമിലിയാ.... """
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു....
""അപ്പോ പപ്പയും മമ്മയും ഒക്കെ... """
""ആ ... പപ്പയും മമ്മയും ആയിട്ട് എനിക്ക് ഒരാളെ ഒള്ളു എന്റെ ""കേണൽ""...... """
""കേണൽ???? """
""യാ... കേണൽ.... കേണൽ ഫെർണ്ടസ്..... """'
""ഓഹ് ... അദ്ദേഹം ആണോ ജെയിന്റെ പപ്പ....."""
അതു കേട്ടപ്പോൾ അവൾ ""അല്ല ""എന്ന് തലയാട്ടി....
""അപ്പോ കേണൽ...ജെയിന്റെ ??.. ""
പ്രവി ചോദിച്ചു....
""സ്വന്തം പപ്പയല്ല.....പക്ഷെ എന്നെ വളർത്തിയതും ഈ നിലയിൽ എത്തിച്ചതും എന്റെ കേണൽ ആണ് .... പപ്പയേക്കാൾ ഒരായിരം പടി മുകളിൽ ആണ് എനിക്ക് എന്റെ ""ഫെർണാണ്ടസ് """....""""
""ഉം... അപ്പൊ ജെയിന്റെ പപ്പയും മമ്മയും..... """
പ്രവിയുടെ ആ ചോദ്യം കേട്ടപ്പോൾ അവളുടെ മുഖത്തെ പ്രസരിപ്പ് ഒക്കെ മാഞ്ഞു .... അവൾ കുറച്ചു നേരം പ്രവിയെ നോക്കാതെ ഡ്രൈവിങ്ങിൽ ലയിച്ചു.....
ആ ചോദ്യം അവളിൽ വിഷമം ഉണ്ടാക്കിയെന്നു അവളുടെ മുഖഭാവത്തിൽ നിന്നും പ്രവിക്ക് മനസിലായി.....പക്ഷെ മുഖത്തുണ്ടായ വിഷമം അവളുടെ കണ്ണുകളിൽ
💬 Comments
View all comments